'ശ്രേയസ് എന്‍റെ ക്യാപ്റ്റന്‍'; പഞ്ചാബ് കിംഗ്‌സിലെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

Published : Nov 12, 2026, 11:26 AM IST
hardik pandya and shreyas iyer

Synopsis

മുംബൈ ഇന്ത്യൻസിൽ നിന്നും പഞ്ചാബ് കിംഗ്‌സിലെത്തിയതിന് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കോച്ചിനും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹാർദിക് പാണ്ഡ്യ. അതേസമയം മുംബൈയുടെ പുതിയ നായകനാരാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

മൊഹാലി: താരക്കൈമാറ്റത്തിലൂടെ പഞ്ചാബ് കിംഗ്‌സില്‍ എത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാര്‍ദിക് പണ്ഡ്യ. ക്യാപ്റ്റനും കോച്ചിനും പൂര്‍ണ പിന്തുണ അറിയിച്ചായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം. ഇതേസമയം ഹാര്‍ദിക്കിന് പകരം പുതിയ ക്യാപ്റ്റന്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധര്‍. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിംഗ്‌സിലേക്ക് എത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിലെ റോള്‍ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.

താരക്കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഹാര്‍ദിക് വ്യക്തത വരുത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും കോച്ച് റിക്കി പോണ്ടിംഗിനും പഞ്ചാബ് ടീമിനൊപ്പവും താനുണ്ടാവുമെന്നായിരുന്നു ഹാര്‍ദിക്കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 'എന്റെ ക്യാപ്റ്റന്‍, ശ്രേയസ്. എന്റെ കോച്ച്, റിക്കി. എന്റെ ടീം, പഞ്ചാബ്.' എന്നാണ് ഹാര്‍ദിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ശ്രേയസിന്റെ ക്യാപ്റ്റന്‍സിന് താന്‍ വെല്ലുവിളിയല്ലെന്ന പരസ്യ പ്രഖ്യാപനം കൂടിയായിരുന്നു അത്. മുംബൈ ഇന്ത്യന്‍സിന്റെ നാല് ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയായ ഹാര്‍ദിക് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി.

ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കിയ തലയെടുപ്പോടെയാണ് ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി എത്തിയത്. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് ടീമിനെ നയിക്കുമെന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റിന്റെ പ്രഖ്യാപനം. മൂന്ന് സീസണിലും മുംബൈ പാടേ നിരാശപ്പെടുത്തിയപ്പോള്‍ ഹാര്‍ദിക്കിന് ടീമിലെസ്ഥാനം തന്നെ നഷ്ടമായി. ഇതോടെ പുതിയ ക്യാപ്റ്റന്‍ ആരാവുമെന്ന ആകാംക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.

രോഹിത് ശര്‍മ്മ ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തം. ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റും രോഹിത്തും ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരും പരിഗണനയിലുണ്ട്. ഡിസംബര്‍ പതിനാറിന് നടക്കുന്ന താരലേലത്തിന് മുന്‍പ് മുംബൈ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഉര്‍വില്‍ പട്ടേലിനെ സിഎസ്‌കെ ട്രേഡ് ചെയ്യണം'; കാരണം വ്യക്തമാക്കി മുന്‍ താരം അഭിനവ് മുകുന്ദ്
'പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുനരന്വേഷണം നടത്തില്ല'; വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ