Hardik Pandya Injury : 'ഹാര്‍ദിക്കിന്റെ ശരീരം ദുര്‍ബലം'; താരത്തിന് മുന്നറിയിപ്പുമായി മുന്‍ പാക് ക്യാപ്റ്റന്‍

Published : Dec 25, 2021, 12:36 PM ISTUpdated : Dec 25, 2021, 12:38 PM IST
Hardik Pandya Injury : 'ഹാര്‍ദിക്കിന്റെ ശരീരം ദുര്‍ബലം'; താരത്തിന് മുന്നറിയിപ്പുമായി മുന്‍ പാക് ക്യാപ്റ്റന്‍

Synopsis

ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലാന്‍ഡിനെതിരേ (New Zealand) ടി20 പരമ്പരയില്‍ താരത്തെ ഒഴിവാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും താരം കളിക്കാന്‍ സാധ്യതയില്ല.  

ഇസ്ലാമാബാദ്: മോശം സമയത്തിലൂടെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) കടന്നുപോകുന്ന്. നിലവില്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ അലട്ടുന്ന പാണ്ഡ്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നു. ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലാന്‍ഡിനെതിരേ (New Zealand) ടി20 പരമ്പരയില്‍ താരത്തെ ഒഴിവാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും താരം കളിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് (Salman Butt). 

പാണ്ഡ്യക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നാണ് ബട്ട് പറയുന്നത്. അദ്ദേഹത്തിന്റെ വിശവീകരണമിങ്ങനെ.. ''പാണ്ഡ്യയുടെ ശരീരം വളരെയധികം ദുര്‍ബലമാണ്. പാണ്ഡ്യ കഠിനാധ്വാനം ചെയ്ത് നാലോവര്‍ ബൗള്‍ ചെയ്യാനുള്ള ശേഷി കൈവരിക്കണമെന്ന അടുത്തിടെ രവി ശാസ്ത്രി പറഞ്ഞത് ഇതോടൊപ്പം കൂട്ടിവായിക്കാം. 

നാലോവര്‍ പോലും ശരിയായി പന്തെറിയാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം. ഭാരോദ്വഹനത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും അവന്‍  കുറച്ച് പേശികള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍പ്പോലും അതിജീവിക്കുകയെന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടാകും.'' ബട്ട് വ്യക്കതമാക്കി.

2019ല്‍ പുറംഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന്റെ കരിയറിനു വില്ലനായത്. ശസ്ത്രക്രിയ നടത്തി ക്രിക്കറ്റിലേക്കു മടങ്ങിവന്നെങ്കിലും പൂര്‍ണ ഫിറ്റ്നസ് ഹാര്‍ദിക്കിന് ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല.

ടി20 ലോകകപ്പിലാവട്ടെ വെറും നാലോവര്‍ മാത്രമേ അദ്ദേഹം ബൗള്‍ ചെയ്തിരുന്നുള്ളൂ. ഐപിഎല്ലിന്റെ മെഗാ ലേലതേിനു മുന്നോടിയായി താരത്തെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം