ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യ എ ടീമിനൊപ്പം; ഓസ്‌ട്രേലിയ എക്കെതിരെ കളിക്കും, ചതുര്‍ദിന ടീമിനെ ദേവ്ദത്ത് നയിക്കും

Published : Sep 09, 2026, 03:27 PM IST
Hardik Pandya

Synopsis

ഓസ്‌ട്രേലിയ എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ഏകദിന സ്‌ക്വാഡിൽ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തി. ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്ക് ടീമിലിടം നേടുന്ന ഹാർദിക്കിന് ഇത് മത്സരപരിചയം നൽകും. ചതുർദിന ടീമിനെ ദേവ്ദത്ത് പടിക്കലും ഏകദിന ടീമിനെ റുതുരാജ് ഗെയ്ക്വാദും നയിക്കും.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള നാട്ടില്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പുതുച്ചേരിയില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് മള്‍ട്ടി-ഡേ (ചതുര്‍ദിന) മത്സരങ്ങളും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയുമാണുള്ളത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പുറത്തുവിട്ട ഏകദിന സ്‌ക്വാഡില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെട്ടതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം. എങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുന്നതിന് മുന്‍പ് അദ്ദേഹം ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റിലും വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹാര്‍ദിക്കിന്, ഇന്ത്യ എ ടീമിലെ സാന്നിധ്യം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മുമ്പ് മാച്ച് പ്രാക്ടീസ് നല്‍കും. സെപ്റ്റംബര്‍ 22-നാണ് മള്‍ട്ടി-ഡേ മത്സരങ്ങള്‍ ആരംഭിക്കുന്നത്, ഏകദിന പരമ്പര ഒക്ടോബര്‍ 6-നും തുടങ്ങും. അതേസമയം, കേരളത്തില്‍ നിന്നുള്ള താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ദുലീപ് ട്രോഫി സെമി ഫൈനില്‍ സൗത്ത് സോണിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും എം ഡി നിതീഷിനെ ടീമിലെടുത്തില്ല. മുഹമ്മദ് ഷമിക്കും ഇടം ലഭിച്ചില്ല.

ഇന്ത്യ എ മള്‍ട്ടി-ഡേ സ്‌ക്വാഡ്: അമന്‍ മൊഖാദേ, ആയുഷ് പാണ്ഡേ, ദേവ്ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), യാഷ് റാത്തോഡ്, ഷെയ്ഖ് റഷീദ്, കുമാര്‍ കുഷാഗ്ര (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കൊടിയന്‍, തുഷാര്‍ ദേശ്പാണ്ഡെ, അന്‍ഷുല്‍ കാംബോജ്, പ്രഫുല്‍ ഹിംഗേ, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നച്ചികേത് ഭൂതെ, വി. വൈശാഖ്*

ഇന്ത്യ എ ഏകദിന സ്‌ക്വാഡ്: പ്രിയാന്‍ഷ് ആര്യ, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, കുമാര്‍ കുഷാഗ്ര (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വിപ്രാജ് നിഗം, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അര്‍ഷാദ് ഖാന്‍, നമാന്‍ ധീര്‍, ഹാര്‍ദിക് പാണ്ഡ്യ*, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ഗുര്‍ജപ്നീത് സിംഗ്, യാഷ് താക്കൂര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പ്രശ്‌നം വലുതാണ്, എനിക്ക് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ല'; പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ വസീം അക്രം
വിരാട് കോലിയുടെ 'വണ്‍8' ഷൂകള്‍ ധരിച്ച് പാക് വനിതാ താരങ്ങള്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍