
ദുബായ്: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി സഹസ്ഥാപകനായ 'വണ്‍8' സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡിന്റെ ഷൂകള്‍ ധരിച്ചെത്തി പാക് വനിതാ ക്രിക്കറ്റ് താരങ്ങള്‍. ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടയിലാണ് പാകിസ്ഥാന്‍ കളിക്കാരായ നഷ്ര സന്ധു, ഈമാന്‍ ഫാത്തിമ എന്നിവര്‍ ഈ ഷൂകള്‍ ധരിച്ചെത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന കായിക ഐക്കണുകളില്‍ ഒരാളുമായി ബന്ധപ്പെട്ട ബ്രാന്‍ഡ് പാക് താരങ്ങള്‍ ധരിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ഹോങ്കോങിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇടംകൈയ്യന്‍ സ്പിന്നറായ നഷ്ര സന്ധു പുറത്തെടുത്തത്. മത്സരത്തില്‍ വെറും 7 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ താരം കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നഷ്രയുടെ തകര്‍പ്പന്‍ ബോളിംഗിന്റെ കരുത്തില്‍ ഹോങ്കോങ്ങിനെ 71 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാന്‍ 72 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ അവര്‍ ഏഷ്യന്‍ കപ്പ് സെമിഫൈനലിലേക്കും മുന്നേറി.
ഇന്ത്യക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നടത്തിയത്. ഗ്രൂപ്പ് എ-യില്‍ രണ്ട് ജയങ്ങളോടെ രണ്ടാം സ്ഥാനം നേടിയ അവര്‍ സെമിയില്‍ ശ്രീലങ്കയെ നേരിടും. ഇതിനിടയിലാണ് വിരാട് കോലിയുടെ ബ്രാന്‍ഡായ വണ്‍8 ഷൂകള്‍ ധരിച്ചുകൊണ്ടുള്ള പാക് താരങ്ങളുടെ ചിത്രങ്ങള്‍ ടൂര്‍ണമെന്റിലെ മറ്റൊരു പ്രധാന സംസാരവിഷയമായി മാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!