Latest Videos

'റിഷഭ് പന്തിന് സംഭവിച്ചത് നിര്‍ഭാഗ്യകരം, പക്ഷേ...'; താരത്തിന്റെ അഭാവത്തെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ

By Web TeamFirst Published Jan 2, 2023, 10:10 PM IST
Highlights

ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെയാണ് തുടക്കമാകുന്നത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

പരമ്പരയ്ക്ക് മുമ്പായി ക്യാപ്റ്റന്‍ ഹാര്‍ദിക് ഇന്ന് മാധ്യമങ്ങളെ കണ്ടു. ഇന്ത്യന്‍ ടീമിനെ കുറിച്ചും യുവതാരങ്ങളെ കുറിച്ചും ഹാര്‍ദിക് സംസാരിക്കുകയുണ്ടായി. ഹാര്‍ദിക് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ''നിര്‍ഭാഗ്യകരമായ സംഭവമായിരുന്നത്. പന്തിന് വേഗത്തില്‍ തിരിച്ചെത്താന്‍ സാധിക്കട്ടെയെന്നാണ് ഒരു ടീം എന്ന നിലയില്‍ പറയുന്നത്. ഞങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനും അവനൊപ്പമുണ്ട്. പ്രധാനപ്പെട്ട താരമാണ് പന്ത്, എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കണം. പന്ത് ടീമിലുള്ളത് വലിയ വ്യത്യാസമുണ്ടാക്കും. അവന്‍ ഏത് തരത്തിലുള്ള താരമാണെന്നുള്ള നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്. അവനില്ലാതിരിക്കുമ്പോള്‍ ടീമിന്റെ ശക്തി എന്താണെന്ന് നമുക്ക് മനസിലാക്കാം.'' ഹാര്‍ദിക് പറഞ്ഞു. 

''ലോകകപ്പില്‍ ഞങ്ങള്‍ നടപ്പാക്കില്‍ പദ്ധതികളില്‍ തെറ്റൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി സംഭവിച്ചില്ല. ടീമിലുള്ള താരങ്ങള്‍ക്കെല്ലാം എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നു. ഇനിയുമങ്ങോട്ട് അങ്ങനെ തന്നെ ആയിരിക്കും. ടീമിലുള്ളവരെല്ലാം ഇന്ത്യയിലെ മികച്ച ക്രിക്കറ്റര്‍മാരാണ്. ആ വിശ്വാസം അവര്‍ക്കുമുണ്ട്. താരങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കഴിവിന്റെ എല്ലാം അവര്‍ പുറത്തെടുക്കും.'' ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്താക്കി.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍ 

ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

'മെസിയും നെയ്മറും വേണം, എംബാപ്പെയ്ക്ക് എല്ലാം മനസിലായി കാണുമല്ലൊ'; പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം

click me!