ഡല്‍ഹിക്ക് ടോസ് ഭാഗ്യം, മുംബൈയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയില്ല, പകരം നായകനായി സൂര്യകുമാര്‍ യാദവ്

Published : Apr 04, 2026, 03:18 PM IST
Axar Patel

Synopsis

ഹാര്‍ദിക്കിന് പകരം ദീപക് ചാഹര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും മുംബൈയുടെ ഇലവനില്‍ ഇടം നേടി.

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മുംബൈക്കെതിരെ ഇറങ്ങുന്നത്. അതേസമയം, കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മൂന്ന് മാറ്റവുമായാണ് മുംബൈ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

അസുഖബാധിതനായി ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഹാര്‍ദിക്കിന് പകരം ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. ഹാര്‍ദിക്കിന് പകരം ദീപക് ചാഹര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും മുംബൈയുടെ ഇലവനില്‍ ഇടം നേടി. സ്പിന്നര്‍ ഗന്‍സഫറിന് പകരം ന്യൂസിലന്‍ഡ് നായകനായ മിച്ചല്‍ സാന്‍റ്നറും മുംബൈ പ്ലേയിംഗ് ഇലവനിലെത്തി.

 

ഡൽഹി ക്യാപിറ്റൽസ് പ്ലയിംഗ് ഇലവൻ: കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.

മുംബൈ ഇന്ത്യൻസ് പ്ലയിംഗ് ഇലവൻ: രോഹിത് ശർമ്മ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമൻ ധീർ, ഷെർഫെയ്ൻ റുഥർഫോർഡ്, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, ഷാർദുൽ ടാക്കൂർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന്‍ ബാറ്റുയർത്തും മുൻപേ പന്ത് പോയി', ചെന്നൈയുടെ യുവ 'കോടിപതികൾ' വെറും ഫ്ലൂക്കെന്ന് തുറന്നടിച്ച് ബദരീനാഥ്
'ഇവൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം'; രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവിനെ വാഴ്ത്തി 'ജോസേട്ടൻ'