
കൊളംമ്പോ: മത്സരം ആരംഭിക്കും മുന്‍പ് രാജ്യങ്ങളുടെ ദേശീയ ഗാനം ചൊല്ലുന്നത് ഒരു പതിവാണ്. തങ്ങളുടെ രാജ്യത്തിന്‍റെ ദേശീയ ഗാനം കളിക്കാര്‍ ഏറ്റുചൊല്ലുന്നതും സാധാരണമാണ്. ഇന്ത്യ ശ്രീലങ്ക ട്വന്‍റി20 ആരംഭിക്കുന്നതിന് മുന്‍പ് സാധാരണപോലെ ഈ ചടങ്ങ് നടന്നു. എന്നാല്‍ ശ്രീലങ്കന്‍ ദേശീയ ഗാനവും പാടി കൈയ്യടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ.
ഏന്തായാലും ഹാര്‍ദ്ദിക്കിന്‍റെ ചുണ്ടുകള്‍ ശ്രീലങ്കന്‍ ദേശീയ ഗാനത്തിനൊപ്പം ചലിക്കുന്നത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. പിന്നാലെ അത് ട്വിറ്ററിലും മറ്റും വൈറലായി. എതിരാളിയുടെ ദേശീയ ഗാനത്തെയും ആദരിക്കുന്ന താരത്തിന് കൈയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!