വിളക്കു കത്തിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ, തേങ്ങ ഉടച്ച് മാര്‍ക്ക് ബൗച്ചര്‍;മുംബൈ ഇന്ത്യൻസ് ഡ്രസ്സിംഗ് റൂം ഭക്തിമയം

By Web TeamFirst Published Mar 12, 2024, 7:49 AM IST
Highlights

ഗുജറത്തിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടാം സീസണില്‍ അവരെ ഫൈനലിലുമെത്തിച്ചിരുന്നു.

മുംബൈ: ഐപിഎല്‍ പൂരം തുടങ്ങാനിരിക്കെ  2021നുശേഷമുള്ള മുംബൈ ഇന്ത്യന്‍സിലേക്കുള്ള തന്‍റെ തിരിച്ചുവരവ് പ്രാര്‍ത്ഥനാ നിര്‍ഭരമാക്കി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിന്‍റെ പ്രീ സീസണ്‍ ക്യാംപില്‍ ഇന്നലെ എത്തിയ ഹാര്‍ദ്ദിക് ഡ്രസ്സിംഗ് റൂമില്‍ പ്രാര്‍ത്ഥനക്കായി പൂജാ മുറി ഒരുക്കിയ വീഡിയോ മുംബൈ തന്നെ ട്വീറ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി പോയ ഹാര്‍ദ്ദിക് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മുംബൈ ഡ്രസ്സിംഗ് റൂമില്ർ വീണ്ടുമെത്തിയത്.

ഹാര്‍ദ്ദിക്കിനെ മുഖ്യ പരിശീകന്‍ മാര്‍ക്ക് ബൗച്ചറും സപ്പോര്‍ട്ട് സ്റ്റോഫും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഡ്രസ്സിംഗ് റൂമില്‍ ഒരുക്കിയ പൂജാ മുറിയില്‍ ഹാര്‍ദ്ദിക് വിളക്ക് കത്തിച്ചു. പിന്നാലെ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍ നിലത്ത് തേങ്ങ ഉടക്കുകയും ചെയ്തു. തേങ്ങ ഉടച്ച ബൗച്ചറെ ഹാര്‍ദ്ദിക് ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.

വേഗം അടിക്ക്, ഹിമാലയത്തിലെ മഞ്ഞുവീഴ്ച കാണാന്‍ പോവേണ്ടതാ... ഷുയൈബ് ബഷീറിനോട് സര്‍ഫറാസ് ഖാന്‍

ഐപിഎല്ലില്‍ അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍മാരാക്കിയ രോഹിത് ശര്‍മക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച് ക്യാപ്റ്റനാക്കിയതില്‍ മുംബൈ ആരാധകര്‍ തൃപ്തരല്ല. ഐപിഎല്‍ മിനി താരലേലത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

चला सुरु करूया 🙏🥥 pic.twitter.com/XBs5eJFdfS

— Mumbai Indians (@mipaltan)

പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കൂട്ടത്തോടെ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്തുണ പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുംബൈയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ഹാര്‍ദ്ദിക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. രോഹിത് കളിക്കാരനായി ടീമിലുള്ളത് ഹാര്‍ദ്ദിക്കിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24ന് ഹാര്‍ദ്ദിക്കിന്‍റെ മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. ഹാര്‍ദ്ദിക് പോയതോടെ ശുഭ്മാന്‍ ഗില്ലിനെ ഗുജറാത്ത് നായകനായി പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!