
ബംഗളൂരു: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുറത്താണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Harkdik Pandya). തുടര്‍ച്ചയായി വലയ്ക്കുന്ന പരിക്കാണ് താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പൂര്‍ണ കായികക്ഷമത തിരിച്ചുപിടിച്ചിട്ടേ ഇനി ടീമിലെത്തൂവെന്ന് ഹാര്‍ദിക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുകയാണ് അദ്ദേഹം. ഇതിനിടെ വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) പകരക്കാരനായി ടീമില്‍ കയറിക്കൂടുകയും ചെയ്തു.
ഹാര്‍ദിക് അടുത്ത സൗഹൃദമുള്ളവരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni). ധോണിക്ക് കീഴില്‍ താരത്തിന് നല്ലകാലമായിരുന്നു. ഇപ്പോള്‍ ധോണിക്കൊപ്പമുള്ള സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക്. മറ്റുള്ളവരെ അദ്ദേഹം എത്രത്തോളം പരിഗണിമെന്നുള്ളതിന്റെ ഉദാഹരണമാണ് ഹാര്‍ദിക് പറയുന്നത്. ''2019ലെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഞാനുമുണ്ടായിരുന്നു. എന്നാല്‍ ടീമിനൊപ്പം വൈകി ചേര്‍ന്നത് കാരണം എനിക്ക് ഹോട്ടല്‍മുറി ലഭിച്ചില്ല. തറയില്‍ കിടക്കേണ്ടി വന്നു. ആ സമയത്ത് ധോണി എന്റെയടുത്തുവന്നു. ഞാന്‍ കിടക്കയില്‍ കിടക്കുന്നില്ലെന്നും നീ കിടക്കയില്‍ കിടന്നോളൂ ഞാന്‍ തറയില്‍ കിടന്നോളാമെന്നും ധോണി പറഞ്ഞു.'' ഹാര്‍ദിക് വ്യക്തമാക്കി.
ധോണി എന്നെ ആഴത്തില്‍ മനസിലാക്കുന്നുവെന്നും ഹാര്‍ദിക് വ്യക്തമാക്കി. ''തുടക്കം മുതല്‍ എന്നെ മനസിലാക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഞാനെന്താണെന്നും എന്താല്ലാം ചെയ്യുമെന്നും മനോഭാവവും ചിന്തകളുമെല്ലാം നന്നായി അദ്ദേഹത്തിനറിയാം.''ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
അടുത്ത ഐപിഎല്ലിലേക്കാവും ഹാര്‍ദിക് ഇനി തിരിച്ചെത്തുക. വരുന്ന മെഗാതാരലേലത്തില്‍ താരം പങ്കെടുക്കു. അടുത്തിടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒഴിവാക്കിയിരുന്നു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം പുതിയതായി എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയിലാവും ഹര്‍ദിക്കുണ്ടാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!