
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോ എന്നുളള കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ലോകത്ത് ഒരിടത്തും എന്തെങ്കിലും കായിക വിനോദങ്ങള്‍ നടക്കുന്നില്ലെന്നും അതുകൊണ്ട് ഇവിടെ ഐപിഎല്‍ നടക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇതിനിനിടെ രണ്ട് തവണ ഐപിഎല്‍ നീട്ടിവെക്കുകയും ചെയ്തു. പുതിയൊരു ആവയവുമായി വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം ഹാര്‍ദിക് പാണ്ഡ്യ.
ഐപിഎല്‍ നഷ്ടം തന്നെ; എങ്കിലും കുടുംബത്തിനും ബന്ധങ്ങള്‍ക്കുമാണ് പ്രാധാന്യം: സുരേഷ് റെയ്ന
ഐപിഎല്‍ അടിച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തണമെന്നാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കൂടിയായ പാണ്ഡ്യ പറയുന്നത്. ദിനേശ് കാര്‍ത്തികുമായി ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സംസാരിക്കുകയായിരുന്നു പാണ്ഡ്യ. താരം തുടര്‍ന്നു... ''അതൊരു പുതിയ അനുഭവമായിരിക്കും. നിരവധി തവണ കാണികള്‍ക്ക് മുന്നില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കാണികളില്ലാതെ ഞാന്‍ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. അതൊരു മറ്റൊരുതരത്തിലുള്ള അനുഭവമാണ്. ഐപിഎല്‍ അടിച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയെന്നത് ഒരു നല്ല തീരുമാനമായിരിക്കും. വീട്ടിലിരിക്കുന്നവര്‍ക്കെങ്കിലും ആസ്വദിക്കാന്‍ കഴിയും.'' പാണ്ഡ്യ പറഞ്ഞുനിര്‍ത്തി.
നേരത്തെ അടിച്ചിട്ട് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നതിനെ കുറിച്ച് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സംസാരിച്ചിരുന്നു. തീവ്രത കുറയുമ്പോള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താമെന്നാണ് ലാംഗര്‍ പറഞ്ഞത്. ഐപിഎല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ വലിയ നഷ്ടമായിരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!