ഐപിഎല്‍ നഷ്ടം തന്നെ; എങ്കിലും കുടുംബത്തിനും ബന്ധങ്ങള്‍ക്കുമാണ് പ്രാധാന്യം: സുരേഷ് റെയ്‌ന

By Web TeamFirst Published Apr 26, 2020, 1:44 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് റെയ്‌ന. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരും നാട്ടിലിരിക്കുന്നതാണ് നല്ലതെന്ന് റെയ്‌ന വ്യക്കത്മാക്കി. 
 

ദില്ലി: ഏതൊരു കായിക ഇനത്തേക്കാളും എന്റെ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് റെയ്‌ന. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരും നാട്ടിലിരിക്കുന്നതാണ് നല്ലതെന്ന് റെയ്‌ന വ്യക്കത്മാക്കി. 

എല്ലാവരും വീട്ടിലിരിക്കണം

ഇപ്പോള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. വിവേകത്തതോടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഏതൊരു വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. വീട്ടിലിരിക്കുക എന്നതിനപ്പുറത്തേക്ക് നിങ്ങള്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ല. 

സുരക്ഷിതമായിരിക്കാന്‍ വേണ്ടത് ചെയ്തു

കഴിഞ്ഞമാസമാണ് സിഎസ്‌കെ പരിശീലനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ തിരിച്ചെത്തിയത്. വന്നയുടനെ ഭാര്യക്കും മക്കളും സുരക്ഷിതമായി ഇരിക്കാന്‍ വേണ്ടി വേണ്ടത് ചെയ്തു. കാറും വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കും. എല്ലാവരും ഇക്കാര്യം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. 

വീട് മുഴുവന്‍ അരിച്ചുപെറുക്കി, എന്നിട്ടും അത് കാണാനില്ല; വിലപ്പെട്ട പുരസ്‌കാരം നഷ്ടമായെന്ന് ജോഫ്ര ആര്‍ച്ചര്‍

എന്തൊക്കെ സുരക്ഷയൊരുക്കണമെന്ന് ഒരുക്കണമെന്ന് ചിന്തിച്ചു

സിഎസ്‌കെ ക്യാംപ് നിര്‍ത്തുമ്പോള്‍ ഇനി എന്തൊക്കെ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ചിന്തിച്ചിരുന്നത്. ഐപിഎല്‍ മാറ്റിവച്ചത് വലിയ നഷ്ടം തന്നെയാണ്. എന്നാല്‍ ഓരോ വ്യക്തിക്കും കുടുംബവും വീണ്ടും സുഹൃത്തുക്കളുമുണ്ട്. നമ്മള്‍ അവരെ കുറിച്ചും ചിന്തിക്കണം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബമാണ് എനിക്ക് വലുത്. മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയെന്ന് കരുതുന്നു.

എല്ലാവര്‍ക്കും കൈ കൊടുക്കാറില്ല

ഞാനിപ്പോള്‍ എല്ലാവര്‍ക്കും കൈ കൊടുക്കാറില്ല. രണ്ട് പേരും സുരക്ഷിതരായി ഇരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. അതൊരു വലിയ കാര്യമൊന്നുമല്ല. എങ്കിലും നിങ്ങളും ഇത്തരത്തില്‍ ഒരു തീരുമാനമെടുത്താന്‍ നന്നായിരിക്കും. നമ്മള്‍ സുരക്ഷിതമായിരുന്നില്ല ചുറ്റുള്ളവും അങ്ങനെതന്നെയാവും.

കെ എല്‍ രാഹുലിന്റെ ലോകകപ്പ് ബാറ്റ് ലേലം ചെയ്തു

കൃത്യമായ വ്യായാമം ചെയ്യേണ്ടതുണ്ട്

ഒരു കായികതാരമെന്ന നിലയ്ക്ക് എനിക്ക് വര്‍ക്ക്ഔട്ട് ചെയ്യേണ്ടതുണ്ട്. അത് വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കും. വീടിനടുത്തുള്ള പാര്‍ക്കില്‍ പോവും. എന്നാല്‍ ഞാന്‍ എന്തിലെങ്കിലും സ്പര്‍ശിച്ചാല്‍ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകാനും മറക്കാറില്ല. എപ്പോഴും സാനിറ്റൈസര്‍ കയ്യില്‍ കരുതും.

സിഎസ്‌ക്കെയില്‍ ക്യാംപിന്റെ സമയത്ത് ഒരു കൃത്യമായി വ്യായാമം ചെയ്തുവന്നിരുന്നു. എം എസ് ധോണി പിന്നീട് ഞങ്ങളോടൊപ്പം ചേര്‍ന്നു. ഞാനും മഹിയും അമ്പാട്ടി റായുഡുവും രാവിലെ മൂന്ന് മണിക്കൂര്‍ ജിമ്മില്‍ ചെലവഴിക്കുമായിരുന്നു. പിന്നാലെ വൈകീട്ട് നാല് മണിക്കൂറോളും നെറ്റ്‌സിലും ബാറ്റിങ് പരിശീലനം നടത്തും.

click me!