Asianet News MalayalamAsianet News Malayalam

നിങ്ങള്‍ എന്റെ മകന്റെ കരിയര്‍ ഏറെകുറെ അവസാനിപ്പിച്ചു; ബ്രോഡിന്റെ അച്ഛനുമായുള്ള സംഭാഷണം പങ്കുവച്ച് യുവി

അന്ന് ഇംഗ്ലീഷ് ടീമിലുണ്ടായിരുന്ന ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ബ്രോഡിനെതിരെ ഇങ്ങനെയൈാരു പരാക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് യുവരാജ് വ്യക്തമാക്കി. ബിബിസിയോട് സംസാരിക്കുകയായിരുന്നു യുവി.

Yuvraj shares memories on epic six sixes against Stuart Broad
Author
Mohali, First Published Apr 26, 2020, 3:42 PM IST

മൊഹാലി: 2007ല്‍ പ്രഥമ ടി20 ലോകകപ്പിന്റെ പ്രധാന സവിശേഷത മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ ആറ് സിക്‌സുകളായിരുന്നു. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ആറ് സിക്‌സുകള്‍ നേടിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്ദര്‍ഭത്തെ കുറിച്ച് സംസാരിക്കുകയാണ് യുവരാജ് സിംഗ്.

അന്ന് ഇംഗ്ലീഷ് ടീമിലുണ്ടായിരുന്ന ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ബ്രോഡിനെതിരെ ഇങ്ങനെയൈാരു പരാക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് യുവരാജ് വ്യക്തമാക്കി. ബിബിസിയോട് സംസാരിക്കുകയായിരുന്നു യുവി. മുന്‍താരം തുടര്‍ന്നു... ''ബ്രോഡിന്റെ ഓവറിന് മുമ്പ് ഫ്രഡി എന്നോട് അനാവശ്യ സംസാരത്തിന് വന്നു. തിരിച്ചുഞാനും സംസാരിച്ചു. ശരിക്കും അതെന്നെ പ്രകോപിക്കുകയാണുണ്ടായത്. ഇംഗ്ലണ്ടിനെതിരെ തന്നെ ഈ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് എനിക്ക് ഇരട്ടി സന്തോഷം നല്‍കി. കാരണം ഇംഗ്ലണ്ടിനെതിരെ ഒരു എകദിനത്തിന്റെ എന്റെ ഓവറില്‍ ദിമിത്രി മസ്‌കെരാനസ് അഞ്ച് സിക്‌സുകള്‍ നേടിയിരുന്നു.

ഐപിഎല്‍ നഷ്ടം തന്നെ; എങ്കിലും കുടുംബത്തിനും ബന്ധങ്ങള്‍ക്കുമാണ് പ്രാധാന്യം: സുരേഷ് റെയ്ന

ബ്രോഡിനെതിരെ ആറ് സിക്‌സുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ ഫ്‌ളിന്റോഫിന്റെ മുഖത്തേക്കാണ് നോക്കിയത്. രണ്ടാമത് മസ്‌കെരാനസിന്റെ മുഖത്തേക്കും. അദ്ദേഹം എന്നോട് ചിരിച്ചു.'' യുവി ഓര്‍മകള്‍ പങ്കിട്ടു.

മത്സരത്തിന് ശേഷം ബ്രോഡിന്റെ അച്ഛന്‍ ക്രിസ് ബ്രോഡുമായി സംസാരിച്ച കാര്യവും യുവി പങ്കുവച്ചു.  മത്സരത്തിന് ശേഷം അദ്ദേഹം എന്റെ അടുത്തുവന്നു. നിങ്ങള്‍ എന്റെ മകന്റെ കരിയര്‍ ഏറെകുറെ അവസാനിപ്പിച്ചുവെന്നും അവന് വേണ്ടി ജേഴ്‌സിയില്‍ ഒരു ഓട്ടോഗ്രാഫ് തരണെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.

എല്ലാം മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ ഉപദേശം; പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല: സച്ചിന്‍

ഞാന്‍ എന്റെ ജേഴ്‌സി ഒപ്പിട്ട് അദ്ദേഹത്തിന് നല്‍കി.  ''ഒരിക്കല്‍ എന്റെ ഓവറില്‍ അഞ്ച് സിക്‌സുകള്‍ ഞാന്‍ വഴങ്ങിയിരുന്നു. നിങ്ങളനുഭവിക്കുന്ന വേദന എനിക്ക് മനസിലാവും. കരിയറിന് എല്ലാവിധ ആശംസകളും.'' എന്ന കുറിച്ചിട്ട ശേഷമാണ് ജേഴ്‌സി ഞാന്‍ അദ്ദേഹത്തിന് നല്‍കിയത്.

നിലവില്‍ ലോകകത്തെ ഒന്നാംനമ്പര്‍ ബൗളര്‍മാരുടെ പട്ടികയിലാണ് ബ്രോഡിന്റെ സ്ഥാനമെന്നും യുവി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ബൗളറും ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ വഴങ്ങുമെന്ന് തോന്നുന്നില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios