
കറാച്ചി: പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും വിക്കറ്റുകളെടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പാക് പേസര്‍ ഹാരിസ് റൗഫ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലിഗ് മത്സരത്തിനിടെ ബാബറുമായി സൗഹൃദ സംഭാഷണത്തിലാണ് ഹാരിസ് റൗഫ് തന്‍റെ ലക്ഷ്യം വെളിപ്പെടുത്തിയത്. എന്ത് സംഭവിച്ചാലും എനിക്ക് നിന്‍റെയും വിരാട് കോലിയുടെയും വിക്കറ്റുകളെടുക്കണം. കാരണം, നീയും വിരാട് കോലിയും മാത്രമാണ് എനിക്ക് പിടി തരാത്തത്. വില്യംസണെ രണ്ട് തവണ സ്ലിപ്പില്‍ രക്ഷപ്പെട്ടു. പക്ഷെ എന്‍റെ മനസില്‍ അങ്ങനെ മൂന്നോ നാലോ കളിക്കാരുടെ ലിസ്റ്റാണുള്ളത്.
ഇതുകേട്ട് പെഷവാര്‍ സാല്‍മി നായകനായ ബാബര്‍ അസം ഹാരിസ് റൗഫിനോട് പറയുന്നത്, നീ ഒന്നോ രണ്ടോ തവണ എന്നെ നെറ്റ്സില്‍ പുറത്താക്കിയിട്ടുണ്ടല്ലോ എന്നാണ്. എന്നാല്‍ നെറ്റ്സില്‍ പന്തെറിയുമ്പോഴല്ല മത്സരത്തില്‍ പന്തെറിയുമ്പോഴാണ് എനിക്ക് നിന്‍റെ വിക്കറ്റ് വേണ്ടതെന്ന് ഹാരിസ് റൗഫ് മറുപടി പറയുന്നു.അതെല്ലാം ദൈവനുഗ്രഹത്താല്‍ നടക്കുമെന്ന് പറഞ്ഞ് ബാബര്‍ നടന്നു നീങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ കോലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. നിര്‍ണായകഘട്ടത്തില്‍ ഹാരിസ് റൗഫിനെതിരെ കോലി നേടിയ രണ്ട് സിക്സുകള്‍ ആണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.അതിനുശേഷമാണ് കോലി തന്‍റെ പ്രധാന എതിരാളികളുടെ ലിസ്റ്റില്‍ ഒന്നാമതാണെന്ന് റൗഫ് വെളിപ്പെടുത്തിയത്. അന്ന് രണ്ട് തവണ തന്നെ സിക്സിന് പറത്തിയെങ്കിലും വിരാട് കോലിക്ക് ഒരിക്കലും അത് ആവര്‍ത്തിക്കാനാവില്ലെന്നും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് താരമായ ഹാരിസ് റൗഫ് ലോകകപ്പിന് ശേഷം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!