വനിതാ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വി; പരീക്ഷണങ്ങള്‍ ചതിച്ചു, തുറന്ന് സമ്മതിച്ച് ഹര്‍മന്‍പ്രീത് കൗര്‍

By Web TeamFirst Published Oct 7, 2022, 6:13 PM IST
Highlights

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സബിനേനി മേഘന (15), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 124 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ വനിതകള്‍ക്ക് 13 റണ്‍സിന്റെ തോല്‍വി. 13 പന്തില്‍ പുറത്താവാതെ 26 റണ്‍സ് നേടിയ റിച്ചാ ഘോഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മധ്യനിരയിലെ പരീക്ഷണങ്ങളാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. 

ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സമ്മതിക്കുകയും ചെയ്തു. മത്സരശേഷം ഹര്‍മന്‍പ്രീത് പറഞ്ഞതിങ്ങനെ... ''ബാറ്റിംഗിന് അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് മധ്യനിരയില്‍ കളിക്കാന്‍ സാഹചര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ തീരുമാനം തിരിച്ചടിച്ചു. പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നത്. എന്നാല്‍ മധ്യ ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ സാധിച്ചില്ല. ലോകകപ്പിന് മുമ്പ് പുതുതായി ടീമിലെത്തിയ എല്ലാ താരങ്ങള്‍ക്കും അവശ്യമായ മത്സരങ്ങള്‍ കളിക്കാന്‍ കഴിയണം. ടീമിലുള്ള താരങ്ങള്‍ക്ക് വലിയ അവസരമാണിത്. ഒരു ടീമിനേയും കുറച്ച് കാണുന്നില്ല. തോല്‍വിയും ജയവും മത്സരത്തിന്റെ ഭാഗമാണ്. അവര്‍ നന്നായി കളിച്ചു. വിജയമര്‍ഹിക്കുന്നു. ചില ഏരിയകളില്‍ ഇന്ത്യന്‍ ടീം മെച്ചപ്പെടാനുണ്ട്.'' ഹര്‍മന്‍പ്രീത് വ്യക്തമാക്കി.

റിസ്‌വാന്‍ തകര്‍പ്പന്‍ ഫോം തുടരുന്നു, അര്‍ധ സെഞ്ചുറി; ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ സബിനേനി മേഘന (15), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മൃതി മന്ഥാന (17)- ദയാലന്‍ ഹേമലത (20) സഖ്യം പ്രതീക്ഷ നല്‍കി. എന്നാല്‍ മന്ഥാനയെ പുറത്താക്കി സന്ധു പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ഹേമലതയാവട്ടെ തുബ ഹസന്റെ പന്തില്‍ ബൗള്‍ഡായി. ഇതിനിടെ പൂജ വസ്ത്രകര്‍ (5) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 65 എന്ന നിലയിലായി. 

ബാറ്റിംഗില്‍ മിന്നി വാര്‍ണര്‍, ബൗളിംഗില്‍ സ്റ്റാര്‍ക്ക്; വിന്‍ഡീസിനെതിരെ ടി20 പരമ്പര ഓസീസ് തൂത്തുവാരി

പിന്നീടെത്തിയവരില്‍ റിച്ചാ ഘോഷ് (13 പന്തില്‍ 26) മാത്രമാണ് പിടിച്ചുനിന്നത്. ദീപത് ശര്‍മ (16), ഹര്‍മന്‍പ്രീത് കൗര്‍ (12) എന്നിവരും മടങ്ങിയതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അവസാനിച്ചു. രാധാ യാദവ് (3), രാജേശ്വരി ഗെയ്കവാദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക സിംഗ് (2) പുറത്താവാതെ നിന്നു. ഐമന്‍ അന്‍വര്‍, തുബ ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

click me!