Asianet News MalayalamAsianet News Malayalam

ബാറ്റിംഗില്‍ മിന്നി വാര്‍ണര്‍, ബൗളിംഗില്‍ സ്റ്റാര്‍ക്ക്; വിന്‍ഡീസിനെതിരെ ടി20 പരമ്പര ഓസീസ് തൂത്തുവാരി

ഡേവിഡ് വാര്‍ണറുടെ (41 പന്തില്‍ 75) കരുത്തില്‍ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ടിം ഡേവിഡിന്റെ ഇന്നിംഗ്‌സും (20 പന്തില്‍ 42) ഇന്നിംഗ്‌സും തുണയായി. അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Australia whitewashed West Indies in T20 series after win in second match
Author
First Published Oct 7, 2022, 5:30 PM IST

ബ്രിസ്‌ബേന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. ബ്രിസ്‌ബേനില്‍ രണ്ടാമത്തേയും അവസാനത്തേയും മത്സരത്തില്‍ 31 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിനെത്തിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡിസിനെ തകര്‍ത്തത്. 

29 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാര്‍ളസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡന്‍ കിംഗ് (23), അകെയ്ന്‍ ഹുസെയ്ന്‍ (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കെയ്ല്‍ മയേഴ്‌സ് (6), നിക്കോളാസ് പുരാന്‍ (2), ജേസണ്‍ ഹോള്‍ഡര്‍ (16), റോവ്മാന്‍ പവല്‍ (18), ഒഡെയ്ന്‍ സ്മിത്ത് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്‍സാരി ജോസഫ് (), യാനിക് കറിയ () എന്നിവര്‍ പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സ് രണ്ടും ആഡം സാംപ, കാമറോണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

റിസ്‌വാന്‍ തകര്‍പ്പന്‍ ഫോം തുടരുന്നു, അര്‍ധ സെഞ്ചുറി; ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ജയം

നേരത്തെ, ഡേവിഡ് വാര്‍ണറുടെ (41 പന്തില്‍ 75) കരുത്തില്‍ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ടിം ഡേവിഡിന്റെ ഇന്നിംഗ്‌സും (20 പന്തില്‍ 42) ഇന്നിംഗ്‌സും തുണയായി. അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒബെദ് മക്‌കോയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ടാം ഓവറില്‍ തന്നെ ഓസീസിന് കാമറൂണ്‍ ഗ്രീനിനെ (1) നഷ്ടമായിരുന്നു. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന വാര്‍ണര്‍ ഓസീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 85 റണ്‍സാണ് വാര്‍ണര്‍ കൂട്ടിചേര്‍ത്തിരുന്നത്. എന്നാല്‍ 11-ാം ഓവറില്‍ 15 റണ്‍സുമായി ഫിഞ്ച് മടങ്ങി. തൊടടുത്ത ഓവറില്‍ വാര്‍ണറും. 41 പന്തില്‍ മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. 

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വനിതാ ടീമും പാകിസ്ഥാന് മുന്നില്‍ തോറ്റു; ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി നിദ

വാര്‍ണര്‍ മടങ്ങുമ്പോള്‍ മൂന്നിന് 96 എന്ന നിലയിലായി ഓസീസ്. ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. എന്നാല്‍ ടിം ഡേവിഡ് ക്രീസിലെത്തിയപ്പോള്‍ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 20 പന്തുകള്‍ മാത്രം നേരിട്ട ഡേവിഡ് മൂന്ന് സിക്‌സുകളും നാല് ഫോറും പായിച്ചു. സ്റ്റീവന്‍ സ്മിത്ത് (17) പിന്തുണ നല്‍കി. ഇരുവരു 56 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മാത്യു വെയ്ഡാണ് (14 പന്തില്‍ 16) പുറത്തായ മറ്റൊരു താരം. പാറ്റ് കമ്മിന്‍സ് (1) പുറത്താവാതെ നിന്നു.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ഗ്രീന്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്. 

വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴ്‌സ്, ജോണ്‍സണ്‍ ചാര്‍ലസ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, അകെയ്ല്‍ ഹൊസീന്‍, യാനിക് കറിയ, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.

Follow Us:
Download App:
  • android
  • ios