Latest Videos

റിസ്‌വാന്‍ തകര്‍പ്പന്‍ ഫോം തുടരുന്നു, അര്‍ധ സെഞ്ചുറി; ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ജയം

By Web TeamFirst Published Oct 7, 2022, 5:09 PM IST
Highlights

മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് വസീമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 21 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ യാസിര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 35 റണ്‍സെടുത്തു.

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ മിന്നുന്ന ഫോം തുടരുന്നു. ന്യൂസിലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ റിസ്‌വാന്റെ (50 പന്തില്‍ പുറത്താവാതെ 78) കരുത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനാണ് സാധിച്ചത്.

മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് വസീമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 21 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ യാസിര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 35 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ മെഹിദി ഹസന്‍ മിറാസ് (10), സാബിര്‍ റഹ്മാന്‍ (14) എന്നിവരെ നഷ്ടമായി.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വനിതാ ടീമും പാകിസ്ഥാന് മുന്നില്‍ തോറ്റു; ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി നിദ

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലിറ്റണ്‍- അഫീഫ് ഹുസൈന്‍ (25) സഖ്യം ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലിറ്റണെ പുറത്താക്കി നവാസ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തൊട്ടടുത്ത പന്തില്‍ മൊസദെക് ഹുസൈനും (0) മടങ്ങി. അഫീഫിനും അധികം ആയുണ്ടായില്ല. ഇതോടെ ബംഗ്ലാദേശ് അഞ്ചിന് 99 എന്ന നിലയിലായി. നൂറുല്‍ ഹസന്‍ (8), ടസ്‌കിന്‍ അഹമ്മദ് (2), നസും അഹമ്മദ് (0), ഹസന്‍ മഹ്മൂദ് (1) എന്നിവര്‍ക്ക് ചെറുത്തുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇതോടെ യാസിറിന്റെ പോരാട്ടം പാഴായി. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

വാര്‍ണര്‍ ഫോമില്‍, അര്‍ധ സെഞ്ചുറി; വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍- വീഡിയോ

നേരത്തെ, റിസ്‌വാന്‍ ഒഴികെ ഷാന്‍ മസൂദ് (22 പന്തില്‍ 33) മാത്രമാണ് പാക് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നത്. ബാബര്‍ അസം (22), ഹൈദര്‍ അലി (6), ഇഫ്തിഖര്‍ അഹമ്മദ് (13), ആസിഫ് അലി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് നവാസ് (8) പുറത്താവാതെ നിന്നു. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതാണ് റിസ്‌വാന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും റിസ്‌വാന്‍ തന്നെ. ആതിഥേയരായ ന്യൂസിലന്‍ഡാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. നാളെയാണ് കിവീസ്, പാകിസ്ഥാനെ നേരിടും.
 

click me!