രോഹിത് ശര്‍മയും പിറകില്‍, മറ്റൊരാളില്ല! ടി20യില്‍ ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍

Published : Feb 20, 2023, 09:03 PM IST
രോഹിത് ശര്‍മയും പിറകില്‍, മറ്റൊരാളില്ല! ടി20യില്‍ ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍

Synopsis

ലോക ക്രിക്കറ്റില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച പുരുഷ- വനിതാ താരങ്ങളില്ല. ഇന്ത്യന്‍ താരം രോഹിത് ശര്‍മ പോലും ഹര്‍മന്‍പ്രീതിന് പിന്നിലാണ്. 148 മത്സരങ്ങളില്‍ രോഹിത് ഇന്ത്യന്‍ ടി20 ജേഴ്‌സിയണിഞ്ഞു.

കേപ്ടൗണ്‍: ചരിത്ര നേട്ടത്തില്‍ ഇന്ത്യയുടെ വനിതാ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്ന് വനിതാ ടി20 ലോകപ്പില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ചതോടെ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരമായി. ലോക ക്രിക്കറ്റില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച പുരുഷ- വനിതാ താരങ്ങളില്ല. ഇന്ത്യന്‍ താരം രോഹിത് ശര്‍മ പോലും ഹര്‍മന്‍പ്രീതിന് പിന്നിലാണ്. 148 മത്സരങ്ങളില്‍ രോഹിത് ഇന്ത്യന്‍ ടി20 ജേഴ്‌സിയണിഞ്ഞു. ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ സൂസി ബേറ്റ്‌സ് 143 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതിന് പിന്നില്‍ ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും. 115 മത്സരങ്ങള്‍ മന്ദാന കളിച്ചു. 

ഇത്രയും മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹര്‍മന്‍പ്രീത് ടോസ് അയല്‍ലന്‍ഡിനെതിരായ മത്സരത്തിലെ ടോസിനിടെ വ്യക്തമാക്കി. ഹര്‍മന്‍പ്രീത് പറഞ്ഞതിങ്ങനെ... ''ഈയൊരു നിമിഷത്തിന് ഒരുപാട് മാനങ്ങളുണ്ട്. എന്റെ സഹതാരങ്ങളില്‍ നിന്നും എനിക്ക് ഒരുപാട് പിന്തുണ ലഭിക്കുന്നു. ബിസിസിഐയോടും ഐസിസിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.''ഹര്‍മന്‍പ്രീത് വ്യക്തമാക്കി. 150-ാം മത്സരത്തില്‍ ഒരു റെക്കോര്‍ഡ് കൂടി ഹര്‍മന്‍പ്രീത് സ്വന്തം പേരിലാക്കി.

വനിതാ ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ വനിതാ താരമായി ഹര്‍മന്‍പ്രീത് കൗര്‍. പുരുഷ താരങ്ങളില്‍ വിരാട് കോലിയാണ് 3000 പിന്നിട്ട ആദ്യ ഇന്ത്യന്‍ താരം. വനിതാ ക്രിക്കറ്റില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ താര കൂടിയാണ് ഹര്‍മന്‍പ്രീത്. സൂസി ബേറ്റ്‌സ് (3820- ന്യൂസിലന്‍ഡ്) മെഗ് ലാന്നിംഗ് (3346- ഓസ്‌ട്രേലിയ), സ്‌റ്റെഫാനി ടെയ്‌ലര്‍ (3166- വെസ്റ്റ് ഇന്ഡീസ്) എന്നിവരാണ് നേട്ടം കൈവരിച്ച മറ്റു വനിതകള്‍.

അയര്‍ലന്‍ഡിനെതിരെ ഹര്‍മന്‍പ്രീത് 13 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ദാനയുടെ (87) കരുത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച അയര്‍ലന്‍ഡ് ഭേദപ്പെട്ട നിലയിലാണ്. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിട്ടുണ്ട് അയര്‍ലന്‍ഡ്.

ഇതൊക്കെ സര്‍വ്വസാധാരണം! മെസിയുടെ ഇഞ്ചുറിടൈം ഗോളില്‍ ആശ്ചര്യമൊന്നുമില്ലെന്ന് സെര്‍ജിയോ റാമോസ്

PREV
Read more Articles on
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം