
സൂററ്റ്: വനിത ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പുതിയ റെക്കോഡ്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായിരിക്കുകയാണ് കൗര്‍. ഇക്കാര്യത്തില്‍ പുരുഷ താരങ്ങളായ എം എസ് ധോണി, രോഹിത് ശര്‍മ എന്നിവരെയാണ് കൗര്‍ മറികടന്നത്. ഇരുവരും 98 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ കൗര്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
ലോക താരങ്ങളില്‍ പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്‌സ് എന്നിവരാണ് കൗറിന് മുന്നിലുള്ളത്. മൂവരും 111 മത്സരങ്ങള്‍ വീതം കളിച്ചിട്ടുണ്ട്. മാലിക്ക് മാത്രമാണ് പുരുഷ താരങ്ങളില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!