ഹര്‍ഷ ഭോഗ്ലയുടെ ലോകകപ്പ് ടീമില്‍ സഞ്ജു കളിക്കുക മൂന്നാമതായി! കാരണവും അദ്ദേഹം പറയും; 15 അംഗ ടീം ഇങ്ങനെ

By Web TeamFirst Published Apr 27, 2024, 1:20 PM IST
Highlights

നിലവില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്ററാണ് സഞ്ജുവെന്നാണ് ഹര്‍ഷ പറഞ്ഞത്.

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെടുന്ന ടി20 ലോകകപ്പ്് ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. പതിനഞ്ചംഗ ടീമില്‍ മറ്റൊരു രാജസ്ഥാന്‍ പേസര്‍ സന്ദീപ് ശര്‍മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. അതേസമയം കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, റിങ്കു സിംഗ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചിച്ചിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യക്കും ടീമിലിടമുണ്ട്.

സഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുക്കുന്നുവെന്ന് ഹര്‍ഷ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്ററാണ് സഞ്ജുവെന്നാണ് ഹര്‍ഷ പറഞ്ഞത്. എന്നാല്‍ വിരാട് കോലി - രോഹിത് ശര്‍മ സഖ്യം ഓപ്പണ്‍ ചെയ്യുമ്പോള്‍ മാത്രമെ സഞ്ജുവിനെ മൂന്നാമനായി കളിപ്പിക്കൂ. ഇനി യശസ്വി ജയ്‌സ്വാളാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ കോലി മൂന്നാം സ്ഥാനത്തേക്ക് വരും. സൂര്യകുമാര്‍ യാദവ് നാലാമത്. ഇങ്ങനെ വരുമ്പോള്‍ സഞ്ജുവിന് പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിക്കില്ല.

Harsha Bhogle's squad for India. pic.twitter.com/ImN7OUJSS1

— Vivek 🚬 (@kumarvivek_22)

ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക്കിനൊപ്പം ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലെത്തി. കുല്‍ദീപ് യാദവാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

പഞ്ചാബിന്റെ വമ്പന്‍ ചേസില്‍ തകര്‍ന്നത് സഞ്ജുവും സംഘവും തീര്‍ത്ത റെക്കോഡ്! ദക്ഷിണാഫ്രിക്കയ്ക്കും നേട്ടം മറക്കാം

ഹര്‍ഷയുടെ ടീം ഇങ്ങനെ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സഞ്ജു സംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ.


 

click me!