Latest Videos

അപ്രതീക്ഷിത താരങ്ങളുമായി ആര്‍ പി സിംഗിന്‍റെ ലോകകപ്പ് ടീം, സഞ്ജുവും ടീമില്‍

By Gopala krishnanFirst Published Sep 11, 2022, 2:10 PM IST
Highlights

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെയും ആര്‍ പി സിംഗ് തെരഞ്ഞെടുത്തു. പേസര്‍ മുഹമ്മദ് ഷമിയും സ്പിന്നര്‍ കുപല്‍ദീപ് യാദവും ആര്‍ പി സിങിന്‍റെ ടീമില്‍ ഇടം നേടിയെന്നത് അപ്രതീക്ഷിതമായി. രവീന്ദ്ര ജഡേജുടെ അഭാവത്തില്‍ അക്സര്‍ പട്ടേലും പേസര്‍ ദീപക് ചാഹറും ആര്‍ പി സിംഗിന്‍റെ ടീമിലുണ്ട്.

മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫേവറൈറ്റുകളല്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍ പി സിംഗ്. ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യ, ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകളിലെങ്കിലും പരീക്ഷണങ്ങള്‍ നിര്‍ത്തി 11-12 പേരെ സ്ഥിരമായി ടീമില്‍ കളിപ്പിക്കണമെന്നും ആര്‍ പി സിംഗ് പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടണമെങ്കില്‍ ടീമില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നും ആര്‍ പി സിംഗ് വ്യക്തമാക്കി. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെയും പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ടീം അംഗങ്ങളില്‍ അത് ആശയക്കുഴപ്പം കൂട്ടാനെ കാരണമാകൂ. അതുകൊണ്ട് ഈ രണ്ട് പരമ്പരകളിലെങ്കിലും സ്ഥിരമായി ഒരു ടീമിനെ കളിപ്പിക്കണമെന്നും ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍ പി സിംഗ് വ്യക്തമാക്കി.

അവര്‍ രണ്ടു പേരും ലോകകപ്പ് ടീമില്‍ ഉറപ്പായും ഉണ്ടാകും. പ്രവചനവുമായി ഉത്തപ്പ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെയും ആര്‍ പി സിംഗ് തെരഞ്ഞെടുത്തു. പേസര്‍ മുഹമ്മദ് ഷമിയും സ്പിന്നര്‍ കുപല്‍ദീപ് യാദവും ആര്‍ പി സിങിന്‍റെ ടീമില്‍ ഇടം നേടിയെന്നത് അപ്രതീക്ഷിതമായി. രവീന്ദ്ര ജഡേജുടെ അഭാവത്തില്‍ അക്സര്‍ പട്ടേലും പേസര്‍ ദീപക് ചാഹറും ആര്‍ പി സിംഗിന്‍റെ ടീമിലുണ്ട്.

 മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായും ടീമിലെത്തി. സഞ്ജുവിന് പുറമെ ദീപക് ഹൂഡയും ആര്‍ അശ്വിനുമാണ് റിസര്‍വ് താരങ്ങളായി ആര്‍ പി സിങ് തെരഞ്ഞെടുത്തത്.

ലോകകപ്പിനായി ആര്‍ പി സിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം:Rohit Sharma, Virat Kohli, Suryakumar Yadav, Rishabh Pant, Hardik Pandya, Dinesh Karthik, Axar Patel, Mohammad Shami, Bhuvneshwar Kumar, Jasprit Bumrah, Arshdeep Singh, Yuzvendra Chahal, Kuldeep Yadav, KL Rahul, Deepak Chahar.

റിസര്‍വ് താരങ്ങള്‍: Deepak Hooda, Sanju Samson, Ravichandran Ashwin.

click me!