അവര്‍ രണ്ടു പേരും ലോകകപ്പ് ടീമില്‍ ഉറപ്പായും ഉണ്ടാകും. പ്രവചനവുമായി ഉത്തപ്പ

By Gopala krishnanFirst Published Sep 11, 2022, 1:12 PM IST
Highlights

പേസര്‍ അര്‍ഷദീപ് സിങും, പേസര്‍ ദീപക് ചാഹറുമാണ് ലോകകപ്പ് ടീമില്‍ ഉറപ്പായും ഇടം നേടുന്ന രണ്ട് പേസര്‍മാരെന്ന് ഉത്തപ്പ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. അഞ്ച് പേസര്‍മാരാകും ഇന്ത്യയുടെ 15 അംഗ ടീമിലുണ്ടാകുകയെന്നും ഉത്തപ്പ പറഞ്ഞു. ജസ്പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ് എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ പേസ് നിര. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ആറാം പേസര്‍.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ആരൊക്കെ 15 അംഗ ടീമിലിടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ ലോകകപ്പ് ടീമിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മലയാളികളും. എന്നാല്‍ ആരൊക്കെ പുറത്തായാലും ലോകകപ്പ് ടീമില്‍ ഉറപ്പായും ഇടം നേടുന്ന രണ്ട് കളിക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

പേസര്‍ അര്‍ഷദീപ് സിങും, പേസര്‍ ദീപക് ചാഹറുമാണ് ലോകകപ്പ് ടീമില്‍ ഉറപ്പായും ഇടം നേടുന്ന രണ്ട് പേസര്‍മാരെന്ന് ഉത്തപ്പ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. അഞ്ച് പേസര്‍മാരാകും ഇന്ത്യയുടെ 15 അംഗ ടീമിലുണ്ടാകുകയെന്നും ഉത്തപ്പ പറഞ്ഞു. ജസ്പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ് എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ പേസ് നിര. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ആറാം പേസര്‍.

ഇനിയെങ്കിലും പരീക്ഷണം മതിയാക്കു, ദ്രാവിഡിനും രോഹിത്തിനുമെതിരെ ഒളിയമ്പെയ്ത് മുന്‍ ചീഫ് സെലക്ടര്‍

പവര്‍ പ്ലേയില്‍ ഭുവനേശ്വര്‍ കുമാര്‍ മന്ന് ഓവര്‍ എറിയുകയും പിന്നീട് മധ്യ ഓവറുകളില്‍ ഒരോവര്‍ കൂടി എറിഞ്ഞ് ക്വാട്ട പൂര്‍ത്തിയാക്കുകയും  ചെയ്യുന്നതായിരിക്കും ഇന്ത്യയുടെ രീതി. ഡെത്ത് ഓവറുകളില്‍ ബുമ്രയും ഹര്‍ഷലോ അര്‍ഷദീപോ ആയിരിക്കും പന്തെറിയുകയെന്നും ഉത്തപ്പ പറഞ്ഞു. ഏഷ്യാ കപ്പിലെ മോശം പ്രകടനം ആവേശ് ഖാന്‍റെ ലോകകപ്പ് സാധ്യതകള്‍ ഏതാണ്ട് അടച്ചുവെന്നും ഉത്തപ്പ വ്യക്തമാക്കി.

പരിക്കുമൂലം ഏഷ്യാ കപ്പില്‍ നിന്ന് വിട്ടു നിന്ന ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്നെസ് തെളിയിച്ചുവെന്ന ആശ്വാസകരമായ വാര്‍ത്ത ഇന്ന് പുറത്തുവന്നിരുന്നു. ഏഷ്യാ കപ്പില്‍ ഡെത്ത് ഓവറുകളില്‍ ഭുവനേശ്വര്‍ കുമാര്‍ നിറം മങ്ങിയതാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ രണ്ട് നിര്‍ണായക തോല്‍വകളിലേക്കും ടൂര്‍ണമെന്‍റില്‍ നിന്നുള്ള പുറത്താകലിനും വഴിവെച്ചത്.

വിടവാങ്ങല്‍ മത്സരത്തിലും നിരാശപ്പെടുത്തി ഫിഞ്ച്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കിവീസ് താരങ്ങള്‍

ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും തിളങ്ങിയ ഇടം കൈയന്‍ പേസറായ അര്‍ഷദീപ് സിംഗ് ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഏതാണ്ടുറപ്പാണെങ്കിലും പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തി ദീപക് ചാഹര്‍ ലോകകപ്പിനുണ്ടാവുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല.

click me!