'ലേലത്തിനെത്തിയാൽ അവന് 40 കോടി രൂപ', ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര

Published : Nov 25, 2026, 07:21 PM IST
Abhishek Sharma and Vaibhav Sooryavanshi

Synopsis

യുഎഇക്കെതിരെ റെക്കോർഡ് ഇരട്ടസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര. ഭാവിയിൽ ഐപിഎൽ ലേലത്തിൽ വൈഭവിന് 40 കോടി രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ റെക്കോര്‍ഡ് ഇരട്ടസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. യു.എ.ഇക്കെതിരെ വെറും 53 പന്തിൽ 204 റൺസ് അടിച്ചുകൂട്ടി ഇന്ത്യ എ ടീമിന് അനായാസ വിജയം സമ്മാനിച്ച വൈഭവിന്, ഭാവിയിലെ ഐപിഎൽ ലേലത്തിലോ റീട്ടെൻഷനിലോ 40 കോടി രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്ര പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി വൈഭവ് മാറിയേക്കാമെന്നും ആകാശ് ചോപ്ര പറഞ്ഞു.

വൈഭവ് എന്നെങ്കിലും ഐപിഎൽ ലേല ടേബിളിലെത്തുകയോ റീട്ടെൻഷനെക്കുറിച്ച് ചർച്ച വരികയോ ചെയ്താൽ, അവൻ ശരിക്കും ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായേക്കാം. ജസ്പ്രീത് ബുംറ, വിരാട് കോലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുള്ള ഒരു ലീഗിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവൻ കളിക്കുന്ന ദിവസം കളി മാറ്റിമറിക്കും. അത്രയധികം കരുത്ത് മറ്റാർക്കുമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

മറ്റുള്ളവരെല്ലാം നിങ്ങളെ വിജയത്തിലേക്ക് നയിക്കുമ്പോൾ, മത്സരം ഒറ്റയ്ക്ക് ഏകപക്ഷീയമാക്കാൻ അവന് കഴിവുണ്ട്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ലേലത്തിനെത്തിയാൽ അവൻ ആ 40 കോടി രൂപയുടെ താരമായേക്കാം. അവൻ അത്രയും തുക ചോദിക്കുമെന്നല്ല, മറിച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറാൻ അവന് സാധിച്ചേക്കാം. കാരണം ചരിത്രം തിരുത്തുക, ചരിത്രം സൃഷ്ടിക്കുക എന്നീ വാക്കുകൾ അവന്‍റെ കരിയറിലുടനീളം ഒപ്പമുണ്ടാകുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

'വീഡിയോ ഗെയിം കളിക്കുന്നത് പോലെ'

വൈഭവിന്‍റെ തകർപ്പൻ ഇന്നിംഗ്സിനെക്കുറിച്ചും ആകാശ് ചോപ്ര വാചാലനായി. വൈഭവ് കളിച്ചത് ഒരു 'വീഡിയോ ഗെയിം' കളിക്കുന്നത് പോലെയായിരുന്നുവെന്ന് ചോപ്ര പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിൽ അവനിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഒരു തലത്തിലും അവർക്കെതിരെ റൺസ് കണ്ടെത്താൻ അവന് കഴിഞ്ഞിരുന്നില്ല. എന്നാൽ യു.എ.ഇക്കെതിരായ മത്സരത്തിൽ, ആദ്യം പറയേണ്ടത് ഒരു റൺ ചേസിൽ 200 റൺസ് നേടുക എന്നത് പ്രയാസമുള്ള കാര്യമാണ്. 250 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ 200 റൺസ് നേടാൻ തീരെ സാധ്യതയില്ലെന്നും ചോപ്ര ചൂണ്ടിക്കാണിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അവൻ 28 പന്തിൽ സെഞ്ച്വറി നേടി, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. അതുകൊണ്ടും അവൻ നിന്നില്ല. ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ച്വറിയും അവൻ കുറിച്ചു. റെക്കോർഡുകൾ തകർക്കുമ്പോൾ വലിയ വ്യത്യാസത്തിലാണ് അവൻ അതെല്ലാം ചെയ്യുന്നത്. എങ്ങനെയാണ് 52 പന്തിൽ 200 റൺസ് നേടാനാവുക? ഇത് വീഡിയോ ഗെയിമല്ല, പക്ഷേ അവൻ അതിനെ ഒരു വീഡിയോ ഗെയിമാക്കി മാറ്റിയെന്നും ആകാശ് ചോപ്ര പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്തിന് അടുത്ത് ജസ്പ്രീത് ബുംറ; ബാറ്റർമാരിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ
'മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ രാഷ്ട്രീയമില്ല', വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബിസിസിഐ