
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ നേട്ടം. ന്യൂസിലൻഡിനെതിരായ വെല്ലിംഗ്ടൺ ടെസ്റ്റിന് പിന്നാലെ പുറത്തുവിട്ട പുതിയ റാങ്കിംഗിൽ, ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തേക്ക് കയറി. ബാറ്റർമാരുടെ ആദ്യ പത്തിൽ റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നീ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു.
വെല്ലിംഗ്ടൺ ടെസ്റ്റിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ബുംറ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസണൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്. 881 റേറ്റിംഗ് പോയിന്‍റുമായി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ഒന്നാം സ്ഥാനത്ത്. ബുംറയ്ക്കും റോബിൻസണും 856 പോയിന്‍റാണുള്ളത്. ഒന്നാം ഇന്നിംഗ്‌സിൽ 92 റൺസ് വഴങ്ങി നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ ഒരു വിക്കറ്റുമാണ് ബുംറ വീഴ്ത്തിയത്. 2026 ഓഗസ്റ്റിലാണ് ബുംറ അവസാനമായി ഒന്നാം റാങ്കിലുണ്ടായിരുന്നത്. ആകെ 697 ദിവസം ബുംറ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായിരുന്നു.
വെല്ലിംഗ്ടണിൽ ഇന്ത്യൻ ബാറ്റർമാർ നടത്തിയ മിന്നും പ്രകടനമാണ് ബാറ്റിംഗ് റാങ്കിംഗിൽ പ്രതിഫലിച്ചത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 720/9 എന്ന കൂറ്റൻ സ്കോർ ഇന്ത്യ അടിച്ചുകൂട്ടിയിരുന്നു. 153 പന്തിൽ 128 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. നിലവിൽ ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമൻ പന്താണ്. 98 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്ന് സ്ഥാനങ്ങൾ കയറി ഏഴാമതെത്തിയപ്പോൾ, 89 പന്തിൽ 85 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാം റാങ്കിലേക്ക് കുതിച്ചുകയറി.
മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോററായ കെ.എൽ. രാഹുൽ (136) നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25-ാം റാങ്കിലെത്തി. 80 റൺസ് നേടിയ ദേവദത്ത് പടിക്കൽ 15 സ്ഥാനങ്ങൾ കയറി 39-ാം സ്ഥാനത്തും എത്തി. ന്യൂസിലൻഡ് താരങ്ങളിൽ 175 റൺസ് നേടിയ ഹെൻറി നിക്കോൾസ് പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 30-ാം റാങ്കിലും, സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സ് കരിയറിലെ ഏറ്റവും മികച്ച 17-ാം റാങ്കിലും എത്തി. ബാറ്റർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് (861 പോയിന്റ്) ഒന്നാം സ്ഥാനത്തും ജോ റൂട്ട് (816 പോയിന്റ്) രണ്ടാം സ്ഥാനത്തും തുടരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ദക്ഷിണാഫ്രിക്കയുടെ ടെംബാ ബാവുമ (807 പോയിന്‍റ്) മൂന്നാമതും ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് (799 പോയിന്‍റ്), സ്റ്റീവ് സ്മിത്ത് (790 പോയിന്‍റ്) എന്നിവർ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുമാണ്. ബൗളർമാരിൽ മിച്ചൽ സ്റ്റാർക്ക്, ജസ്പ്രീത് ബുംറ, ഒല്ലി റോബിൻസൺ എന്നിവർക്ക് പിന്നിലായി ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസൻ (853 പോയിന്‍റ്) നാലാമതും ന്യൂസിലൻഡിന്‍റെ മാറ്റ് ഹെൻറി (846 പോയിന്‍റ്) അഞ്ചാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!