'ടീമിലെത്താൻ പോലും യോഗ്യതയില്ലാത്തയാളെ ക്യാപ്റ്റനാക്കി'; ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

Published : Mar 20, 2026, 02:47 PM IST
Shaheen Afridi

Synopsis

ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം.

ഇസ്ലാമാബാദ്: പാകിസ്ഥാൻ ടീം നായകനും പ്രധാന പേസറുമായ ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത് മുൻ താരം റഷീദ് ലത്തീഫ്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിനെതിരെ ഭാര്യാപിതാവ് കൂടിയായ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് ലത്തീഫും വിമര്‍ശനം കടുപ്പിച്ചത്.

ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഷഹീനെ ടി20 നായകനാക്കണമെന്ന് പറഞ്ഞ് ചിലർ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ നിലവിലെ ഫോം അനുസരിച്ച് ടീമിലെ സ്ഥാനം പോലും അദ്ദേഹത്തിന് അർഹതപ്പെട്ടതല്ല. ആ സമയമൊക്കെ കഴിഞ്ഞുപോയെന്ന് ലത്തീഫ് പറഞ്ഞു.

ടി20 ലോകകപ്പിൽ പാകിസ്ഥാൻ പേസ് നിരയെ നയിച്ച അഫ്രീദി തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ, യുഎസ്എ, ശ്രീലങ്ക എന്നിവർക്കെതിരായ മത്സരങ്ങളിൽ അഫ്രീദി റൺസേറെ വഴങ്ങി നിരാശപ്രെടുത്തി. ഇന്ത്യക്കെതിരായ മത്സരത്തില്‍ രണ്ടോവര്‍ മാത്രമെറിഞ്ഞ ഷഹീന്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. അമേരിക്കക്കെതിരെ നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് അഫ്രീദി നേടിയത്. ശ്രീലങ്കക്കെതിരായ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ അഫ്രീദിയെറി‌ഞ്ഞ ഇരുപതാം ഓവറില്‍ ശ്രീലങ്ക മൂന്ന് സിക്സും ഒരു ഫോറും പറത്തി. ലോകകപ്പിന് പിന്നാലെ നടന്ന ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 1-2ന് തോറ്റ് നാണംകെട്ടിരുന്നു.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഷഹീനെ ഏകദിന നായകനാക്കിയ സെലക്ടർമാരുടെ തീരുമാനത്തെ ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഏത് ഫോർമാറ്റിൽ ആരെ നായകനാക്കണമെന്ന ധാരണ സെലക്ടർമാർക്കില്ലെന്നായിരുന്നു അഫ്രീദിയുടെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലക്ഷ്യം ഏകദിന ലോകകപ്പ്, 20 താരങ്ങളെ നിരീക്ഷിക്കാൻ സെലക്ടർമാർ ഐപിഎൽ വേദികളിലേക്ക്; സഞ്ജുവിന് നിർണ്ണായകം
ബലാജി മൊമന്റ്! ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക്, പിറന്നത് 31-ാം മത്സരത്തില്‍