
മുംബൈ: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയതായിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനം സെലക്ടർമാർ ഗൗരവത്തോടെ നിരീക്ഷിക്കും.
എസ്.എസ് ദാസ്, ആർ.പി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നേരിട്ടും അല്ലാതെയും നിരീക്ഷിക്കും. പട്ടികയിലുള്ള താരങ്ങളുടെ ഫോമും കായികക്ഷമതയുമാകും പ്രധാനമായും വിലയിരുത്തുക. മാർച്ച് 28-ന് ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎൽ 2026-ന് തുടക്കമാകുന്നത്.
ലോകകപ്പ് മുന്നിൽ കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ടി20 ലോകകപ്പില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും. 2027 ലോകകപ്പിനുള്ള 20 പേരുടെ ചുരുക്കപ്പട്ടിക സെലക്ടർമാരുടെ പക്കലുണ്ട്. ഐപിഎൽ സീസണിലുടനീളം ഓരോ താരത്തിന്‍റെയും പുരോഗതി അവർ വിലയിരുത്തും. ഓരോ മത്സരവും ഇതിൽ നിർണ്ണായകമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പി.ടി.ഐയോട് പറഞ്ഞു.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ ഏകദിന ലോകകപ്പ് നടക്കുന്നത്. ഒരു വർഷം മുൻപേ തന്നെ ടീമിലെ പ്രധാനതാരങ്ങളെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്. ഐപിഎല്ലിന് പുറമെ വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യ കൂടുതല്‍ ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മത്സരങ്ങളിലും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!