'ഇവനാണ് ഇനി എന്‍റെ ഫേവറൈറ്റ്'; പാറ്റ് കമ്മിൻസിന്‍റെയും ഹൃദയം കീഴടക്കി രാജസ്ഥാന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി

Published : Apr 26, 2026, 10:15 AM ISTUpdated : Apr 26, 2026, 10:16 AM IST
Vaibhav Sooryavanshi-Pat Cummins

Synopsis

തന്‍റെ പന്തുകൾ ഉൾപ്പെടെ ഗാലറിയിലേക്ക് പറത്തിയ വൈഭവാണ് ഇപ്പോൾ തന്‍റെ പുതിയ ഫേവറൈറ്റ് താരമെന്ന് എന്ന് കമിൻസ് തുറന്നുപറഞ്ഞു.

ജയ്പൂർ: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ സെഞ്ചുറിയടിച്ച 15-കാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ വാഴ്ത്തി ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ്. തന്‍റെ പന്തുകൾ ഉൾപ്പെടെ ഗാലറിയിലേക്ക് പറത്തിയ വൈഭവാണ് ഇപ്പോൾ തന്‍റെ പുതിയ ഫേവറൈറ്റ് താരമെന്ന് എന്ന് കമിൻസ് തുറന്നുപറഞ്ഞു.സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിനായി വൈഭവ് 36 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. അഞ്ച് ബൗണ്ടറികളും 12 സിക്സുകളും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിംഗ്സ്.

ഓസ്ട്രേലിയന്‍ നായകന്‍ കൂടിയായ പാറ്റ് കമിൻസിനെ ആദ്യമായി നേരിടുമ്പോൾ വൈഭവിന് യാതൊരു പതർച്ചയുമുണ്ടായിരുന്നില്ല. താൻ നേരിട്ട കമിൻസിന്‍റെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിക്കൊണ്ടാണ് വൈഭവ് വരവറിയിച്ചത്. ഈ സീസണിൽ നേരത്തെ ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ താരങ്ങള്‍ക്കെതിരെയും വൈഭവ് സിക്സര്‍ പറത്തിയിരുന്നു. അവൻ പന്ത് അടിക്കുന്ന രീതി കാണാൻ തന്നെ നല്ല രസമാണ്. അവൻ എന്‍റെ പുതിയ ഫേവറിറ്റ് പ്ലെയറാണെന്ന് എനിക്ക് തോന്നുന്നു. കൃത്യമായ പന്തെറിഞ്ഞില്ലെങ്കിൽ അവൻ അത് ദൂരേക്ക് അടിച്ചുപറത്തും. കരിയറിന്‍റെ തുടക്കത്തിൽ തന്നെ ഇത്രയും വലിയ ഇംപാക്ട് ഉണ്ടാക്കാൻ അവന് സാധിക്കുന്നത് അത്ഭുതകരമാണ്. ഗെയിമിനെ അവൻ സമീപിക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു-കമിന്‍സ് പറഞ്ഞു.

 

പരിക്കിന്‍റെ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കമിൻസ് ഇന്നത്തെ കാലത്ത് ബൗളർമാർ നേരിടുന്ന വെല്ലുവിളി വലുതാണെന്നും തുറന്നു പറഞ്ഞു. ഞങ്ങൾ ബൗളർമാർ ഇനി ബാറ്റിംഗിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് തോന്നുന്നുവെന്നായിരുന്നു കമിന്‍സിന്‍റെ പ്രതികരണം. തന്‍റെ അഭാവത്തിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച ഇഷാൻ കിഷനെയും, തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത അഭിഷേക് ശർമ്മയെയും കമ്മിൻസ് അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലകള്‍ പലതും മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്, ആദ്യം രാഹുല്‍, പിന്നെ വൈഭവ്, ഒടുവില്‍ അഭിഷേക്, സഞ്ജുവിനെ പിന്നിലാക്കി ഇഷാൻ കിഷനും
ബെൻ സ്റ്റോക്സിന് ഇതെന്തുപറ്റി?, ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ രൂപമാറ്റം കണ്ട് ഞെട്ടി ആരാധകര്‍,പുതിയ മാറ്റത്തിന് കാരണം മുഖത്തേറ്റ പരിക്ക്