360 ഡിഗ്രി മലക്കം മറിഞ്ഞ് ഡിവില്ലിയേഴ്സ്; കോലി വീണ്ടും അച്ഛനാവാൻ പോവുന്നുവെന്ന് പറഞ്ഞത് ശരിയല്ലെന്ന് വിശദീകരണം

Published : Feb 09, 2024, 10:40 AM ISTUpdated : Feb 09, 2024, 11:40 AM IST
360 ഡിഗ്രി മലക്കം മറിഞ്ഞ് ഡിവില്ലിയേഴ്സ്; കോലി വീണ്ടും അച്ഛനാവാൻ പോവുന്നുവെന്ന് പറഞ്ഞത് ശരിയല്ലെന്ന് വിശദീകരണം

Synopsis

ലോകം മുഴുവന്‍ വിരാട് കോലിയുടെ കളി കാണാന്‍ കാത്തിരിക്കുകയാണ്. അദ്ദേഹമിപ്പോള്‍ ഇടവേള എടുത്തിരിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. അത് എന്തിനാണെങ്കിലും കൂടുതല്‍ കരുത്തോടെ അദ്ദേഹത്തിന് തിരിച്ചുവരാനാകട്ടെയെന്നും ഡിവില്ലിയേഴ്സ് ആശംസിച്ചു.

ജൊഹാനസ്ബര്‍ഗ്: വിരാട് കോലി ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് വീണ്ടും അച്ഛനാവാന്‍ പോകുന്നതിനാലാണെന്ന മുന്‍ പ്രസ്താവന തിരുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സ്. നേരത്തെ യുട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനയില്‍ തനിക്ക് വലിയൊരു പിഴവ് സംഭവിച്ചുവെന്നും കോലി വീണ്ടും അച്ഛനാവുന്നുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

കുടുംബത്തിനാണ് ആദ്യ പരിഗണനയെന്ന് വ്യക്തമാക്കി ഞാൻ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയില്‍ വലിയൊരു പിഴവാണ് എനിക്ക് സംഭവിച്ചത്. ഞാന്‍ തെറ്റായ വിവരമാണ് ആരാധകരുമായി പങ്കുവെച്ചത്. വിരാട് കോലി വീണ്ടും അച്ഛനാവാന്‍ പോകുന്നുവെന്നത് വാര്‍ത്ത തെറ്റാണ്. കോലിയെ സംബന്ധിച്ച് കുടുംബത്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. വിരാട് കോലിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നത് ആര്‍ക്കും അറിയില്ല. എനിക്കാകെ ചെയ്യാവുന്നത് എല്ലാം നല്ലതിനാവട്ടെ എന്ന് ആശംസിക്കുക മാത്രമാണെന്നും എ ബി ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ വീണ്ടും, കിരീടപ്പോരാട്ടം അണ്ടര്‍ 19 ലോകകപ്പില്‍; പാകിസ്ഥാൻ സെമിയിൽ വീണു

ലോകം മുഴുവന്‍ വിരാട് കോലിയുടെ കളി കാണാന്‍ കാത്തിരിക്കുകയാണ്. അദ്ദേഹമിപ്പോള്‍ ഇടവേള എടുത്തിരിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. അത് എന്തിനാണെങ്കിലും കൂടുതല്‍ കരുത്തോടെ അദ്ദേഹത്തിന് തിരിച്ചുവരാനാകട്ടെയെന്നും ഡിവില്ലിയേഴ്സ് ആശംസിച്ചു.

വ്യക്തിപരമായാ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടു നിന്ന കോലി മൂന്നാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കോലി അടുത്ത രണ്ട് ടെസ്റ്റുകളിലെങ്കിലും കളിക്കാനിടയില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോലിയുടെ സ്വകാര്യത മാനിക്കണമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 15ന് രാജ്കോട്ടില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്
സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം