ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം അയാളാണ്, തുറന്നുപറഞ്ഞ് ഗവാസ്കര്‍

By Gopala krishnanFirst Published Sep 21, 2022, 12:26 PM IST
Highlights

ഇന്നലെ മൊഹാലിയില്‍ കാര്യമായ മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിരുന്നില്ല. കളിക്കാരാരാും ടവല്‍ ഉപയോഗിച്ച് കൈകള്‍ തുടക്കുന്നത് കണ്ടില്ല എന്നതുതന്നെ അതിന് തെളിവാണ്. അതുകൊണ്ടുതന്നെ മഞ്ഞു വീഴ്ചയെ കുറ്റം പറയാനാവില്ല. നമ്മള്‍ നല്ല രീതിയില്‍ പന്തെറിഞ്ഞില്ല എന്നതാണ് വസ്തുത. പ്രത്യേകിച്ച് പത്തൊമ്പതാം ഓവര്‍.

മൊഹാലി: ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യന്‍ ടീം. ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സ് അടിച്ചെടുത്തിട്ടും ഓസ്ട്രേലിയ അവസാനം അനായാസം ജയിച്ചു കയറി. 109-1ല്‍ നിന്ന് 142-5ലേക്ക് ഓസീസിനെ തള്ളിയിട്ട് സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഡെത്ത് ഓവറുകളിലാണ് ഇന്ത്യ കളി കൈവിട്ടത്.

ഈ സാഹര്യത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഡെത്ത് ഓവറുകളിലെ ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗാമ് ഇന്ത്യയുടെ പ്രശ്നമെന്ന് സ്പോര്‍ട്സ് ടുഡേക്ക്  നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി.

ഇന്നലെ മൊഹാലിയില്‍ കാര്യമായ മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിരുന്നില്ല. കളിക്കാരാരും ടവല്‍ ഉപയോഗിച്ച് കൈകള്‍ തുടക്കുന്നത് കണ്ടില്ല എന്നതുതന്നെ അതിന് തെളിവാണ്. അതുകൊണ്ടുതന്നെ മഞ്ഞു വീഴ്ചയെ കുറ്റം പറയാനാവില്ല. നമ്മള്‍ നല്ല രീതിയില്‍ പന്തെറിഞ്ഞില്ല എന്നതാണ് വസ്തുത. പ്രത്യേകിച്ച് പത്തൊമ്പതാം ഓവര്‍.

'നിന്ന് താളം ചവിട്ടാതെ കയറി പോടോ'; സ്റ്റീവ് സ്മിത്തിന് രോഹിത് ശര്‍മ നല്‍കിയ യാത്രയയപ്പ്-വീഡിയോ

ഭുവനേശ്വര്‍കുമാറിനെപ്പോലെ പരിചയസമ്പന്നനായ ഒരു ബൗളറില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമല്ല അദ്ദേഹം പുറത്തെടുക്കുന്നത്. കഴിഞ്ഞ മൂന്നോ നാലോ മത്സരങ്ങളിലായി അദ്ദേഹം ഇതാവര്‍ത്തിക്കുന്നു. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനും ശ്രീലങ്കക്കും എതിരെയും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെയും ഭുവി എറിഞ്ഞ പത്തൊമ്പതാം ഓവറിലെ 18 പന്തുകളില്‍ നിന്ന് മാത്രം 49 റണ്‍സാണ് എതിരാളികള്‍ അടിച്ചെടുത്തത്. 35-36 റണ്‍സൊക്കെ പോകുമെന്ന് പ്രതീക്ഷിച്ചാലും 49 റണ്‍സെന്നത് കടന്ന കൈയായിപോയി.

പത്തൊമ്പതാം ഓവറില്‍ ഭുവി എറിഞ്ഞ 18 പന്തുകളില്‍ 49 റണ്‍സാണ് എതിരാളികള്‍ അടിച്ചെടുത്തത്. ഓരോ പന്തിലും ശരാശരി 3 റണ്‍സ് വീതം.അതാണ് ഇന്ത്യയെ ശരിക്കും ആശങ്കപ്പെടുത്തുന്ന കാര്യം. പതിനെട്ടാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 22 റണ്‍സ് വഴങ്ങിയെങ്കിലും അദ്ദേഹം പരിക്കില്‍ നിന്ന് തിരിച്ചെത്തിയതിനുശേഷമുള്ള ആദ്യ മത്സരമെന്ന ആനുകൂല്യം നല്‍കാം.

സ്‌കൂള്‍ നിലവാരം പോലുമില്ല, ഇങ്ങനെ ആയിരുന്നില്ല ഇന്ത്യന്‍ ടീം! കടുത്ത വിമര്‍ശനവുമായി മുന്‍ കോച്ച് രവി ശാസ്ത്രി

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടതുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രക്ക് മത്സരപരിചയം നല്‍കാനായി ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ നാലോവറില്‍ 52 റണ്‍സാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്.

click me!