Asianet News MalayalamAsianet News Malayalam

'നിന്ന് താളം ചവിട്ടാതെ കയറി പോടോ'; സ്റ്റീവ് സ്മിത്തിന് രോഹിത് ശര്‍മ നല്‍കിയ യാത്രയയപ്പ്-വീഡിയോ

ഉമേഷ് യാദവിന്‍റെ സ്ലോ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന്‍റെ ഷോട്ട് ദിനേശ് കാര്‍ത്തക് പിടിച്ചെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ഉമേഷ് യാദപ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനന്തപത്മനാഭന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ തണുപ്പന്‍ പ്രതികരണം കണ്ട് ഔട്ട് വിളിച്ചതുമില്ല. ഒടുവില്‍ ഉമേഷിന്‍റെ നിര്‍ദേശത്തില്‍ രോഹിത് ഡിആര്‍എസ് എടുത്തു.

Watch Rohit Sharma gives Steve Smith send-off after DRS call
Author
First Published Sep 21, 2022, 10:40 AM IST

മൊഹാലി: ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ആക്രമണോത്സുകനും ആവേശം അടക്കിവെക്കാത്തയാളുമായിരുന്നെങ്കില്‍ നേരെ തിരിച്ചാണ് രോഹിത് ശര്‍മ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ അര്‍ഷ്ദീപ് നിര്‍ണായക ക്യാച്ച് കൈവിട്ടപ്പോഴും ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നപ്പോഴും രോഹിത്തിലെ ചൂടന്‍ ക്യാപ്റ്റനെ ആരാധകര്‍ കണ്ടു.

ഉമേഷ് യാദവിന്‍റെ സ്ലോ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന്‍റെ ഷോട്ട് ദിനേശ് കാര്‍ത്തക് പിടിച്ചെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ഉമേഷ് യാദപ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനന്തപത്മനാഭന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ തണുപ്പന്‍ പ്രതികരണം കണ്ട് ഔട്ട് വിളിച്ചതുമില്ല. ഒടുവില്‍ ഉമേഷിന്‍റെ നിര്‍ദേശത്തില്‍ രോഹിത് ഡിആര്‍എസ് എടുത്തു.

ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ കൊണ്ടിരുന്നു എന്ന് വ്യക്തമായതോടെ ആദ്യമേ ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നതിന് തമാശയായി രോഹിത് ദിനേശ് കാര്‍ത്തിക്കിന്‍റെ കഴുത്തുപിടിച്ച് ഞെരിച്ചിരുന്നു. ഡിആര്‍എസ് തീരുമാനം ഔട്ടാണെന്ന് വന്നതോടെ അസംതൃപ്തിയോടെ ക്രീസ് വിടാനൊരുങ്ങിയ സ്റ്റീവ് സ്മിത്തിനെ നോക്കി കയറിപ്പോടോ എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ട് ആംഗ്യം കാട്ടിയാണ് രോഹിത് യാത്രയാക്കിയത്.

'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു', തോല്‍വിയില്‍ ന്യായീകരണവുമായി രോഹിത്

മുമ്പ് ക്യാപ്റ്റനായിരുന്ന കാലത്ത് പല ബാറ്റര്‍മാരെയും വിരാട് കോലി ഇത്തരത്തില്‍ യാത്രയാക്കിയിട്ടുണ്ടെങ്കിലും പൊതുവെ ശാന്തനായ രോഹിത്തില്‍ നിന്ന് ഇത്തരമൊരു യാത്രയയപ്പ് ആരാധകര്‍ പ്രതീക്ഷിച്ചില്ല. 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സ്മിത്ത് 35 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. നേരത്തെ 19 റണ്‍സെടുത്ത് നില്‍ക്കെ സ്മിത്ത് നല്‍കിയ ക്യാച്ച് രാഹുല്‍ നിലത്തിട്ടിരുന്നു. ഉമേഷിന്‍റെ അതേ ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും കാര്‍ത്തിക് പിടി കൂടിയിരുന്നു. ഈ ക്യാച്ചും അമ്പയര്‍ അനന്തപദ്മനാഭന്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഡിആര്‍എസില്‍ തീരുമാനം ഇന്ത്യക്ക് അനുകൂലമായി.

Follow Us:
Download App:
  • android
  • ios