Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ നിലവാരം പോലുമില്ല, ഇങ്ങനെ ആയിരുന്നില്ല ഇന്ത്യന്‍ ടീം! കടുത്ത വിമര്‍ശനവുമായി മുന്‍ കോച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള ഇന്ത്യന്‍ ടീമിനെ നോക്കൂ. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്ന ടീമായിരുന്നു ഇന്ത്യയുടേത്.

Ravi Shastri on the standard Indian fielding and more
Author
First Published Sep 21, 2022, 11:24 AM IST

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ 208 റണ്‍സ് നേടിയിട്ടും ജയിക്കാന്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫീല്‍ഡിംഗിലെ പിഴവുകളും ബൗളര്‍മാരുടെ അച്ചടക്കമില്ലായ്മയും തോല്‍വിക്ക് കാരണമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം പറയുകയും ചെയ്തു. അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തു. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരെല്ലാം അടിമേടിച്ചു.

കാര്‍ത്തിക്, ചാഹല്‍ ടി20 ലോകകപ്പില്‍ വേണ്ട! സഞ്ജുവിനെ തിരിച്ചുവിളിക്കൂ; ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശം

ഇപ്പോള്‍ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള ഇന്ത്യന്‍ ടീമിനെ നോക്കൂ. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്ന ടീമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ സ്‌കൂള്‍ നിലവാരം പോലും കാണിക്കുന്നില്ല. ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ട്. മുമ്പ് കാണിച്ചിരുന്ന ഫീല്‍ഡിംഗ് മികവ് എവിടെയാണ് നഷ്ടമായത്? രവീന്ദ്ര ജഡേജ ടീമില്ല, എവിടെയാണ് എക്‌സ് ഫാക്റ്റര്‍ നഷ്ടമായത്.?'' ശാസ്ത്രി ചോദിക്കുന്നു.

ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത് കാമറോണ്‍ ഗ്രീന്‍ 30 പന്തില്‍ നേടിയ 61 റണ്‍സായിരുന്നു. സ്റ്റീവന്‍ സ്മിത്തിനൊപ്പം (35) മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഗ്രീനിനായിരുന്നു. എന്നാല്‍ ഇരുവരേയും പുറത്താക്കുള്ള അവസരം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്കുണ്ടായിരുന്നു. എട്ടാ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ഗ്രീന്‍ പുള്‍ ചെയ്‌തെങ്കിലും മിഡ് വിക്കറ്റില്‍ അക്‌സര്‍ പട്ടേലിന്റെ കൈകളിലേക്കാണ് പോയത്. എന്നാല്‍ പന്ത് പിടിക്കുന്നതില്‍ അക്‌സര്‍ പരാജയപ്പെട്ടു. ഗ്രീന്‍ 42 നില്‍ക്കുമ്പോഴായിരുന്നു സംഭവം. 

അടുത്ത ഓവറില്‍ കെ എല്‍ രാഹുല്‍ അനായാസമായ മറ്റൊരു ക്യാച്ച് കൈവിട്ടു. ഇത്തവണ സ്മിത്താണ് രക്ഷപ്പെട്ടത്. 19 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ സ്മിത്ത് നേടിയിരുന്നത്. അക്‌സര്‍ പന്ത് സ്മിത്ത് ലോഫ്റ്റ് ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ കളിക്കാന്‍ സ്മിത്തിന് സാധിച്ചില്ല. ലോംഗ് ഓഫില്‍ നിന്ന് ഓടിയെത്തിയ രാഹുലിന് പന്ത് കയ്യിലൊതുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഈ രണ്ട് കാര്യങ്ങളാണ് ശാസ്ത്രിയും സൂചിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios