Asianet News MalayalamAsianet News Malayalam

ഇത് ചെന്നൈയിന്‍ സെല്‍വന്‍സ്, ജഡേജയെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കി സിഎസ്‌കെ

ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സാമൂഹികമാധ്യമ പേജുകളിൽ 'ചെന്നൈയിൻ സെൽവൻസ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ പോസ്റ്ററില്‍ റെയ്നയെയും രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തിയതിനെയും കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

CSK shares Chennaiyin selvans poster with Jadeja and Raina
Author
First Published Sep 30, 2022, 7:09 PM IST

ചെന്നൈ: ലോകമെമ്പാടുമുള്ള തിയറ്റുകളില്‍ ഇന്ന് റിലീസ് ചെയ്ത മണിരത്നത്തിന്‍റെ മാഗ്നം ഓപ്പസ് ചിത്രമായ പൊന്നിയിൻ സെൽവന്‍റെ പോസ്റ്ററിന് സമാനമായി ടീമിലെ പ്രധാന താരങ്ങളെയും പരിശീലകനെയും ഉൾപ്പെടുത്തി ടീമിന്‍റെ പോസ്റ്റർ ഇറക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. പരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗ്, ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, മുന്‍ താരം സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരാണ് പോസ്റ്ററിലുള്ളത്.

ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സാമൂഹികമാധ്യമ പേജുകളിൽ 'ചെന്നൈയിൻ സെൽവൻസ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ പോസ്റ്ററില്‍ റെയ്നയെയും രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തിയതിനെയും കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ചെന്നൈയുടെ എക്കാലത്തെയും വിശ്വസ്ത താരമായിരുന്ന സുരേഷ് റെയ്നയുമായി ടീമിന് അവസാന കാലത്ത് മികച്ച ബന്ധമല്ല ഉണ്ടായിരുന്നത്. കൊവിഡ് മൂലം ഐപിഎല്‍ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയപ്പോള്‍ കളിക്കാനായി ടീം ക്യാംപിലെത്തിയശേഷം റെയ്ന മടങ്ങിയത് ടീം മാനേജ്മെന്‍റിന്‍റെ അതൃപ്തിക്ക് കാരണമായിരുന്നു. തുടര്‍ന്ന് അടുത്ത സീസണില്‍ റെയ്നയെ ടീമിലെടുക്കാന്‍ ചെന്നൈ തയാറയതുമില്ല. എന്തായാലും പോസ്റ്ററില്‍ ചെന്നൈയുടെ എക്കാലത്തെയും വിശ്വസ്ത താരത്തെ ഉള്‍പ്പെടുത്തിയതില്‍ ആരാധകര്‍ ഹാപ്പിയാണ്.

പ്രിയപ്പെട്ട സുഹൃത്ത്! ജഡേജയ്ക്കും മഞ്ജരേക്കര്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു? ജഡ്ഡുവിന്റെ ട്വീറ്റ് വൈറല്‍

അതുപോലെ വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ രവീന്ദ്ര ജഡേജ ചെന്നൈ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കഴിഞ്ഞ സീസണില്‍ ധോണിയെക്കാള്‍ തുക നല്‍കി ടീമില്‍ നിലനിര്‍ത്തിയ ജജേഡയെ സീസണിന്‍റെ തുടക്കത്തില്‍ നായകനാക്കിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ കളിച്ച എട്ട് കളികളില്‍ ആറിലും ചെന്നൈ തോറ്റതോടെ ധോണിക്ക് തന്നെ ടീം മാനേജ്മെന്‍റ് നായകസ്ഥാനം തിരികെ നല്‍കി. ഇതിന് പിന്നാലെ ജഡേജ പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. അതിനുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അണ്‍ ഫോളോ ചെയ്തു സിഎസ്കെ ജേഴ്സിയിലുള്ള ചിത്രങ്ങള്‍ മാറ്റിയും ജഡേജ ടീം വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു.

റെയ്‌നയും ഉത്തപ്പയും ഐപിഎല്‍ നിര്‍ത്തി! പിന്നാലെ ധോണിയും? ചിലത് പറയാനുണ്ടെന്ന് സിഎസ്‌കെ നായകന്‍

അടുത്ത സീസണിലും ധോണി തന്നെ ചെന്നൈ നായകനാകുമെന്ന് ഉറപ്പായിരിക്കെ ജഡേജ ചെന്നൈ ടീമില്‍ തുടര്‍ന്നേക്കില്ലെന്നാണ് വിലിയിരുത്തല്‍. ഡിസംബറിലായിരിക്കും അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ മിനി താരലേലം നടക്കുക.

Follow Us:
Download App:
  • android
  • ios