ഡല്‍ഹി ക്യാപിറ്റൽസില്‍ റിഷഭ് പന്തിന്‍റെ റോളില്‍ വ്യക്തത വരുത്തി പരിശീലകന്‍ സൗരവ് ഗാംഗുലി

Published : Oct 07, 2026, 07:45 PM IST
Rishabh Pant

Synopsis

ഞങ്ങൾക്ക് ശക്തനായ ഒരു മധ്യനിര ബാറ്ററെ ആവശ്യമായിരുന്നു. അതിന് ഏറ്റവും അനുയോജ്യനായ താരം റിഷഭ് പന്ത് തന്നെയാണ്. മുൻപ് ഡല്‍ഹിലായിരുന്നപ്പോൾ ടീമിനായി മികച്ച പ്രകടനങ്ങൾ അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്.

ദില്ലി: ലക്നൗ സൂപ്പർ ജയന്‍റ്സിൽ നിന്നുള്ള ട്രേഡിലൂടെ ഡല്‍ഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ടീമിന്‍റെ മധ്യനിരയിൽ തികച്ചും അനുയോജ്യനാണെന്ന് വ്യക്തമാക്കി പുതിയ പരിശീലകൻ സൗരവ് ഗാംഗുലി. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ പന്തിന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡല്‍ഹി ക്യാപിറ്റൽസിന് സാധിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഗാംഗുലി പറഞ്ഞു. ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്യുന്നത് പന്ത് എപ്പോഴും ആസ്വദിക്കാറുണ്ടെന്നും വരും സീസണിൽ അദ്ദേഹം ഡല്‍ഹി ജേഴ്സിയിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

ഞങ്ങൾക്ക് ശക്തനായ ഒരു മധ്യനിര ബാറ്ററെ ആവശ്യമായിരുന്നു. അതിന് ഏറ്റവും അനുയോജ്യനായ താരം റിഷഭ് പന്ത് തന്നെയാണ്. മുൻപ് ഡല്‍ഹിലായിരുന്നപ്പോൾ ടീമിനായി മികച്ച പ്രകടനങ്ങൾ അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കൂടുതൽ മികച്ചൊരു കളിക്കാരനായി മാറാൻ പന്തിന് സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായി തുടരുമ്പോൾ തന്നെ ഡല്‍ഹി ക്യാപിറ്റൽസിന്‍റെ മുഖ്യപരിശീലകനാകുന്നതില്‍ 'വിരുദ്ധ താല്പര്യ'മുണ്ടെന്ന ആരോപണങ്ങൾ ഗാംഗുലി തള്ളി. വിഷയത്തിൽ ബിസിസിഐ ഓംബുഡ്‌സ്മാന്‍റെ വ്യക്തമായ ഉത്തരവ് തന്‍റെ പക്കലുണ്ടെന്ന് ഇന്ത്യ-ഉറുഗ്വേ ഫുട്ബോൾ മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഗാംഗുലി പറഞ്ഞു.

2019-ൽ ഡല്‍ഹി ടീമിന്‍റെ ഉപദേശകനായാണ് ഗാംഗുലി ടീമുമായി ബന്ധപ്പെടുന്നത്. പിന്നീട് ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി ഉൾപ്പെടെ വഹിച്ച ഗാംഗുലിയുടെ പരിശീലകനെന്ന നിലയിലെ ആദ്യ ഐപിഎൽ സീസണാണ് വരാന്‍ പോകുന്നത്. 2020-ൽ ഐപിഎൽ ഫൈനലിലെത്തിയതാണ് ഡല്‍ഹിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ സീസണിൽ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, റിഷഭ് പന്ത്, മിച്ചൽ സ്റ്റാർക്ക്, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ഇത്തവണ ഡല്‍ഹിക്കൊപ്പമുള്ളത്. ടീമിനെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും ഗാംഗുലി വ്യക്തമാക്കി. ഹേമാങ് ബദാനിക്ക് പകരക്കാരനായാണ് ഗാംഗുലി ഡല്‍ഹി ക്യാപിറ്റൽസിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗില്‍ ഡല്‍ഹി ടീമിന്‍റെ സഹോദര സ്ഥാപനമായ പ്രിറ്റോറിയ ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ച പരിശീലക പരിചയം ഗാംഗുലിക്കുണ്ട്. യുവരാജ് സിങ് (ബാറ്റിംഗ് കോച്ച് / മെന്‍റർ പ്രൊഫൈൽ), ചമിന്ദ വാസ് (ബൗളിംഗ് കോച്ച്), അമിത് മിശ്ര (സ്പിന്‍ കോച്ച്) എന്നിങ്ങനെ മികച്ച സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ പിന്തുണയും ഗാംഗുലിക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘ഇനിയും എത്ര അവസരങ്ങൾ അവന് കൊടുക്കണം?’; മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ വിമര്‍ശിച്ച് ഹനുമ വിഹാരി
'ചരിത്രം നിങ്ങളോട്ട് കൂടുതൽ നീതി പുലർത്തുമെന്ന് എനിക്കുറപ്പുണ്ട്'; പടിയിറങ്ങിയ അഗാർക്കറുടെ സംഭാവനകളെ വാഴ്ത്തി ഗംഭീര്‍