
ലിങ്കൺ: ന്യൂസിലൻഡ് എ-യ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനം ഇന്ത്യ മികച്ച ലീഡിലേക്ക്. 204 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെന്ന മികച്ച നിലയിലാണ്. 51 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും റണ്ണൊന്നുമെടുക്കാതെ ആകാശ്‌ദീപും ക്രീസില്‍. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും(199) സായ് സുദര്‍ശൻ(91), യാഷ് റാത്തോഡ്(66), ആഖിബ് നബി(38) എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. രണ്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 284 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. അവസാന ദിനം മഴ പെയ്യുമെന്ന് പ്രവചനമുള്ളതിനാൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനാണ് സാധ്യത.
നേരത്തെ രണ്ടാം ദിനം 56 റൺസുമായി പുറത്താകാതെ നിന്ന ദേവദത്ത് മൂന്നാം ദിനത്തിൽ കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ചാണ് സെഞ്ചുറിയിലെത്തിയത്. ഡബിള്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ പേസ് ബൗളർ സാക്ക് ഗിബ്‌സണിന്‍റെ പന്തിൽ ദേവദത്ത് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായി. 248 പന്തിൽ 24 ഫോറും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ദേവദത്തിന്റെ ഇന്നിംഗ്‌സ്.
🔴DEVDUTT PADIKKAL ANGRY OVER A CONTROVERSIAL UMPIRING DECISION! 🤯
- Padikkal was batting on 199 when the bowler delivered the ball wide. - Padikkal tried to play the delivery, but the umpire suddenly declared him out, apparently believing the ball had edged the bat. - Padikkal was left shocked by the decision.
Note: There is no DRS in unofficial Test matches. ❌ https://t.co/WfZMaQfAXM
— Sam (@cricsam02) October 26, 2026
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രണ്ടാം ദിനം ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ കെ.എൽ. രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയും നഷ്ടപ്പെട്ട് തകർച്ചയിലായ ഇന്ത്യയെ ദേവദത്തും സായി സുദർശനും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 215 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യയെ കരകയറ്റിയത്. 184 പന്തില്‍ 91 റണ്‍സെടുത്ത സായ് സുദര്‍ശന്‍ 12 ബൗണ്ടറികള്‍ പറത്തി. സുദർശന് ശേഷം ക്രീസിലെത്തിയ യാഷ് റാത്തോഡും ദേവദത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 142 പന്തിൽ 142 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഇന്ത്യയുടെ ലീഡ് 150 റൺസ് കടന്നു. റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലത്തായി മികച്ച ഫോമിലാണ് ദേവദത്ത് പടിക്കൽ. ന്യൂസിലന്‍ഡ് എക്കെതിരായ തകര്‍പ്പൻ സെഞ്ചുറിയോടെ ന്യൂസിലന്‍ഡിനെതരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ മൂന്നാം നമ്പറില്‍ സ്ഥാനമുറപ്പാക്കാനും ദേവ്ദത്ത് പടിക്കലിനായി.
🔴 LADIES & GENTLEMEN, MEET THE REAL STAR BOY OF INDIAN CRICKET! 🌟
- India were bowled out for just 113 runs in the 1st innings.
- In the 2nd innings, both openers were dismissed early. - With India at 9/2, Devdutt Padikkal walked in to bat. - He smashed a century and is now batting on 172* (226 balls). - While other players struggled, Padikkal stood tall and showed his class.
CENTURY CELEBRATION OF THE SAVIOUR OF INDIAN TEST CRICKET - DEVDUTT PADIKKAL! 🇮🇳❤️
— Sam (@cricsam02) October 26, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!