രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യക്ക് കടുത്ത മത്സരങ്ങള്‍, ഷെഡ്യൂള്‍ ഇങ്ങനെ

By Web TeamFirst Published Jun 25, 2021, 5:50 PM IST
Highlights

ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഫൈനലില്‍ പിഴിച്ചു. ഇതിനിടെ അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഷെഡ്യൂള്‍ വന്നു.

ദുബായ്: പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് കപ്പുയര്‍ത്തുന്നത് വേദനയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നോക്കിക്കണ്ടത്. ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഫൈനലില്‍ പിഴിച്ചു. ഇതിനിടെ അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഷെഡ്യൂള്‍ വന്നു.

2021 മുതല്‍ 2023 വരെ നീളുന്ന രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഇന്ത്യ കളിക്കും. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന പരമ്പര ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ വെച്ച് രണ്ട് ടെസ്റ്റുകള്‍ കളിക്കും. നവംബറിലാണ് പരമ്പര. ടി20 ലോകകപ്പിന് ശേഷമായിരിക്കും പരമ്പര. ഡിസംബര്‍ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. 

പിന്നാലെ ശ്രീലങ്ക മൂന്ന് ടെസ്റ്റുകള്‍ക്കായി ഇന്ത്യയിലെത്തും. 2022ല്‍ ഓസ്‌ട്രേലിയ ഇന്ത്യയിലെത്തും. നാല് ടെസ്റ്റുകളാണ് ഇരുവരും കളിക്കുക. ബംഗ്ലാദേശിനെതിരെയാണ് അവസാന പരമ്പര. ബംഗ്ലാദേശില്‍ വച്ച് നടക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ താഴെ.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര

ഒന്നാം ടെസ്റ്റ്- ഓഗസ്റ്റ് 4 മുതല്‍ 8 ട്രെന്റ് ബ്രിഡ്ജ്

രണ്ടാം ടെസ്റ്റ്- 12 മുതല്‍ 16 ലോര്‍ഡ്‌സ്

മൂന്നാം ടെസ്റ്റ്- 25 മുതല്‍ 29 ഹെഡിംഗ്ലി

നാലാം ടെസ്റ്റ്- സെപ്റ്റംബര്‍ 2 മുതല്‍ 6 കെന്നിംഗ്ടണ്‍ ഓവല്‍

അഞ്ചാം ടെസ്റ്റ്- 10 മുതല്‍ 14 ഓള്‍ഡ്ട്രാഫോഡ്

ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം- 2 ടെസ്റ്റ് 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം- 3 ടെസ്റ്റ് 

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം-3 ടെസ്റ്റ്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം- 4 ടെസ്റ്റ്

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം -2 ടെസ്റ്റ്

click me!