സഞ്ജു കഴിഞ്ഞിട്ടേയൊള്ളൂ ആരും! ഐപിഎല്ലില്‍ അത്യപൂര്‍വ നേട്ടത്തില്‍ കോലി പോലും മലയാളി താരത്തിന് പിറകില്‍

By Web TeamFirst Published Mar 26, 2024, 5:58 PM IST
Highlights

റാഷിദിനെതിരെ ഒമ്പത് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട് റുതുരാജ്. 60 പന്തുകള്‍ നേരിട്ടു. 95 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 47.5 ശരാശരിയിലു 158.3 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗെയ്കവാദിന്റെ നേട്ടം.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിന് ഐപിഎല്ലിലെ ഒരു കണക്കാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ്, ഗുജറാത്തിന്റെ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരുടെ നേര്‍ക്കുനേര്‍ വരുമ്പോഴുള്ള കണക്കിന് ഇന്നത്തെ മത്സരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഐപിഎല്ലില്‍ റാഷിദ് ഖാനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ഗെയ്കവാദിന്. ഇക്കാര്യത്തില്‍ രണ്ടാമനാണ് ഗെയ്കവാദ്. ആദ്യത്തേത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

റാഷിദിനെതിരെ ഒമ്പത് ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട് റുതുരാജ്. 60 പന്തുകള്‍ നേരിട്ടു. 95 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 47.5 ശരാശരിയിലു 158.3 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗെയ്കവാദിന്റെ നേട്ടം. ഐപിഎല്ലില്‍ സഞ്ജു മാത്രമാണ് റാഷിദിനെതിരെ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം. 111 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം. അതേസമയം, തുടര്‍ച്ചയായ രണ്ടാംജയമെന്ന ആഗ്രഹത്തിലാണ് സിഎസ്‌കെയും ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. 

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. ത്രില്ലറില്‍ ആറ് റണ്‍സിനായിരുന്നു ഗുജറാത്ത് പരാജയപ്പെടുത്തിയത്. ചെന്നൈ ആദ്യ മത്സരത്തില്‍ ആര്‍സിബിയെയാണ് പരാജയപ്പെടുത്തിയത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ ജയം. ഇതോടെ പുതിയ ക്യാപ്റ്റന് കീഴില്‍ ജയത്തോടെ തുടങ്ങാനും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ആകാശ് അംബാനിയുടെ മുന്നില്‍ വച്ച് ഹാര്‍ദിക്കിനെ ശകാരിച്ച് രോഹിത് ശര്‍മ! കണ്ണും മിഴിച്ച് ആകാശ് - വീഡിയോ

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, അസ്മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

click me!