ക്ലാസന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നത് ആര്‍സിബിയുടെ 11 വര്‍ഷം മുമ്പുള്ള നേട്ടം; മറ്റു കൂറ്റന്‍ സ്‌കോറുകളിങ്ങനെ

By Web TeamFirst Published Mar 27, 2024, 9:59 PM IST
Highlights

2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 263 റണ്‍സാണ് രണ്ടാം സ്ഥാനത്തായി.

ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ചത്.

2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 263 റണ്‍സാണ് രണ്ടാം സ്ഥാനത്തായി. 2023ല്‍ മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ 257/5 എന്ന സ്‌കോര്‍ മൂന്നാം സ്ഥാനത്ത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ആര്‍സിബി നേടിയ മൂന്നിന് 248, 2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാനെതിരെ നേടിയ അഞ്ചിന് 245 എന്നിവയാണ് മറ്റു സ്‌കോറുകള്‍.

മുംബൈ നിരയില്‍ ഇന്ന് മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്. 

ജഡ്ഡു നില്‍ക്കൂ, സമീര്‍ കളിക്കട്ടെ! പിന്നെ നടന്നത് വിസ്മയം; ധോണിയെ സാക്ഷി നിര്‍ത്തി റുതുരാജിന്‍റെ തീരുമാനം

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്കട്ട്.

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമന്‍ ധിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, ക്വേന മഫാക.
 

click me!