ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറാമനായിട്ടാണ് റിസ്വി ക്രീസിലെത്തുന്നത്. അതായത് രവീന്ദ്ര ജഡേജയ്ക്കും എം എസ് ധോണിക്കും മുകളില്‍.

ചെന്നൈ: റാഷിദ് ഖാനെതിരെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സമീര്‍ റിസ്വി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. 19-ാം ഓവറിലാണ് റിസ്വി ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ പന്തിന് പിന്നാലെ അതേ ഓവറിലെ അവസാന പന്തും താരം സിക്‌സും നേടിയിരുന്നു. അവസാന ഓവറില്‍ റിസ്വി മടങ്ങുമ്പോള്‍ ആറ് പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം. എന്തായാലും താരം ചെന്നൈയ്‌ക്കൊപ്പമുള്ള അരങ്ങേറ്റം ഗംഭീരമാക്കി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 20കാരന്റെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു. 8.40 കോടിക്കാണ് ചെന്നൈ താരത്തെ ടീമിലെത്തിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറാമനായിട്ടാണ് റിസ്വി ക്രീസിലെത്തുന്നത്. അതായത് രവീന്ദ്ര ജഡേജയ്ക്കും എം എസ് ധോണിക്കും മുകളില്‍. ശിവം ദുബെ പുറത്താകുന്ന സാഹചര്യത്തില്‍ സാധാരണയായി ക്രീസിലെത്തുന്നത് ജഡേജയാണ്. എന്നാല്‍ അമ്പരപ്പിച്ചുകൊണ്ട് റിസ്വി ക്രീസിലെത്തിയത്. റിസ്വിയെ ഇറക്കാനുളള തീരുമാനമെടുത്തത് പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദും. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജഡേജയാണ് ഇറങ്ങാനിരിക്കുന്നത്. എന്നാല്‍ റുതുരാജ് തടയുകയും റിസ്വിയോട് ഇറങ്ങാന്‍ പറയുകയുമായിരുന്നു. ഒരു റുതുരാജ് മാസ്റ്റര്‍ സ്‌ട്രോക്ക്. വീഡിയോ കാണാം...

Scroll to load tweet…

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

ഫീല്‍ഡിംഗില്‍ അത്ഭുതം കാണിച്ച് ചെന്നൈയുടെ 'കരാട്ടെ കിഡ്'; രഹാനെ താഴ്ന്നുപറന്ന് റാഞ്ചിയത് ഒന്നൊന്നര ക്യാച്ച്

റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.