ശ്രീലങ്കയിലേക്ക് പതിനേഴംഗ ടീം; ആകാശ് ചോപ്രയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

By Web TeamFirst Published May 12, 2021, 11:57 PM IST
Highlights

മുതിര്‍ന്ന താരം ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി 17 അംഗ ടീമിനെയാണ് ചോപ്ര പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയിട്ടുണ്ട്.

ദില്ലി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ നിരയെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും ഇ്‌പ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. മുതിര്‍ന്ന താരം ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി 17 അംഗ ടീമിനെയാണ് ചോപ്ര പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതില്‍ രണ്ടാം നിര ടീമിനെയാണ് അയക്കുകയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. പരിശീലകനായി രാഹുല്‍ ദ്രാവിഡും ടീമിനൊപ്പം ചേര്‍ന്നേക്കും. 

മൂന്ന് വീത ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13, 16, 19 തീയതികളില്‍ ഏകദിനവും 22, 24, 27 തീയതികളില്‍ ടി20 മത്സരളും നടക്കുമെന്നാണ് പ്രാഥമി വിവരം. ധവാനൊപ്പം പൃഥ്വി ഷായാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം സ്ഥാനത്ത് ശ്രേയസ് അയ്യര്‍ കളിക്കും. എന്നാല്‍ ആ സമയത്തേക്ക് താരം പരിക്ക് മാറിയെത്തുമോ എന്നുള്ള കാര്യം ഉറപ്പില്ല. 

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ കളിക്കും. പിന്നാലെ ഹാര്‍ദിക്, ക്രുനാല്‍ എന്നിവര്‍ ടീമിലെത്തും. ദീപക് ചാഹര്‍, ഭുവനേശ്വര്‍, നടരാജന്‍ എന്നിവര്‍ പേസര്‍മാരായി കളിക്കും. ചാഹല്‍, വരുണ്‍, ചാഹര്‍ എന്നിവരിര്‍ ഒരാള്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നാറായി ടീമിലെത്തും.

ചോപ്രയുടെ ഇന്ത്യന്‍ ടീം: ശിഖാര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കൃനാല്‍ പാണ്ഡ്യ, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, യുസ്‌വ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സൈനി, നടരാജന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ് കൃഷ്ണ.

click me!