സച്ചിന്‍റെ വിടവാങ്ങല്‍ ടെസ്റ്റില്‍ വീഴ്‌ത്തിയ 10 വിക്കറ്റല്ല; ഓജയുടെ കരിയറിലെ ഏറ്റവും വലിയ മുഹൂര്‍ത്തമിത്

By Web TeamFirst Published Feb 21, 2020, 9:00 PM IST
Highlights

കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് എന്തെന്ന് വ്യക്തമാക്കി വിരമിച്ച ഇന്ത്യന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജ
 

ഹൈദരാബാദ്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ 10 വിക്കറ്റുമായി മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ താരമാണ് സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജ. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകാതെപോയ താരം ഇന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓജ.

'സച്ചിന്‍റെ അവസാന ടെസ്റ്റായിരുന്നു എന്‍റെയും അവസാന മത്സരം. ടീം ഇന്ത്യക്കായി കളിക്കാനായതില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോടാണ് നന്ദിപറയേണ്ടത്. 10 വിക്കറ്റ് നേട്ടം വളരെ സ്‌പെഷ്യലാണ്. എന്നാല്‍ വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ഇന്ത്യന്‍ ടീമിനെ ജയിപ്പിക്കാനായതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ടെസ്റ്റ് ക്യാപ്പ് ലഭിച്ചതാണ് എന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല്. ടെസ്റ്റില്‍ 100ലേറെ വിക്കറ്റ് നേടാനായി' എന്നും ഓജ വ്യക്തമാക്കി. 

സച്ചിന്‍ ടെന്‍ഡുൽക്കറില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്പ് സ്വീകരിച്ചായിരുന്നു പ്രഗ്യാന്‍ ഓജയുടെ രാജ്യാന്തര അരങ്ങേറ്റം. മുംബൈയില്‍ സച്ചിന്‍റെ വിടവാങ്ങൽ ടെസ്റ്റിൽ 10 വിക്കറ്റുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചാണ് ഓജ ഇതിഹാസതാരത്തിന് നന്ദി അറിയിച്ചത്. എന്നാല്‍ ഓജയ്‌ക്ക് പിന്നീട് ഇന്ത്യന്‍ കുപ്പായത്തിൽ കളിക്കാനായില്ല. ആകെ 24 ടെസ്റ്റിൽ ഏഴ് അഞ്ചുവിക്കറ്റ് നേട്ടം അടക്കം 113 വിക്കറ്റ് വീഴ്‌ത്തി. ഏകദിനത്തിലും ട്വന്‍റി 20യിലുമായി 31 വിക്കറ്റുകളും ഓജയുടെ പേരിലുണ്ട്.

click me!