
ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പേസർ മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയതിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിനിടെ സൺഗ്ലാസിന് പിന്നിൽ വികാരങ്ങൾ മറച്ചുവെച്ച നിലയിൽ സിറാജിനെ ക്യാമറകൾ ഒപ്പിയെടുത്തതോടെയാണ് താരം കരയുകയാണോ എന്ന സംശയം ഉയർന്നത്. സോണി സ്പോർട്സ് നെറ്റ്‌വർക്കിലെ ചർച്ചയ്ക്കിടെയാണ് കാർത്തിക്കും മുൻ ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെയും ഇക്കാര്യം ചർച്ച ചെയ്തത്.
അവൻ കരയുകയാണോ? എന്ന് കാർത്തിക് ചോദിച്ചപ്പോൾ എനിക്ക് ഉറപ്പില്ല" എന്നായിരുന്നു രഹാനെയുടെ പ്രതികരണം. സിറാജ് വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണെന്നും അങ്ങനെ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും കാർത്തിക് വ്യക്തമാക്കി. തീർച്ചയായും അവൻ ഏറെ വൈകാരികതയുള്ളവനായതുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നുന്നത് എന്നും കാര്‍ത്തിക് കൂട്ടിച്ചേർത്തു.
ഡ്രസ്സിംഗ് റൂമിലെ മുൻകാല അനുഭവങ്ങൾ പങ്കുവെച്ച കാർത്തിക്, ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ താരങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കാറുള്ളതെന്ന് പറഞ്ഞു. തീർച്ചയായും അത് വേദനിപ്പിക്കും. എല്ലാത്തരം കളിക്കാർക്കൊപ്പവും ഞങ്ങൾ കളിച്ചിട്ടുണ്ട്. ഒഴിവാക്കപ്പെടുമ്പോൾ പ്രശ്നമില്ലാത്തവരുണ്ട്. എന്നാൽ എന്തുവിലകൊടുത്തും കളിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്; കാലിനോ തലയ്ക്കോ ശരീരത്തിനോ വേദനയുണ്ടെങ്കിലും വിറയ്ക്കുകയാണെങ്കിലും അവർ സർവ്വതും നൽകും, ജീവൻ പോലും പണയപ്പെടുത്തും. സിറാജ് അത്തരമൊരു ബൗളറാണെന്നും കാർത്തിക് പറഞ്ഞു.
No Siraj in the XI again! 👀
Our #ExtraaaInnings panel isn't mincing words about his omission.
Watch the HERO VIDA India Tour of New Zealand, 2nd Test, LIVE NOW on Sony Sports Network TV channels & Sony LIV.
#SonySportsNetwork #SonyLIV #NZvIND https://t.co/MGpL4RReX6
— Sony Sports Network (@SonySportsNetwk) November 26, 2026
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വിവിധ ഫോർമാറ്റുകളിലായി സിറാജിനെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിലും കാർത്തിക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കളിപ്പിക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ എന്തിനാണ് ഒരു അധിക താരത്തെ പര്യടനത്തിന് കൊണ്ടുപോകുന്നതെന്ന് കാര്‍ത്തിക് ചോദിച്ചു. ഇതുവരെ കണ്ട കണക്കുകൾ വെച്ച് നോക്കുമ്പോൾ ഞാൻ അതിശയിച്ചുപോകുന്നു. എന്തിനാണ് ഇതൊക്കെ? ഒന്നുകിൽ അവനെ ടീമിൽ ഉൾപ്പെടുത്തുകയേ വേണ്ട. അവന്‍റെ ഫോം ശരിയല്ലെന്നോ നെറ്റ്സിൽ നന്നായി പന്തെറിയുന്നില്ലെന്നോ എന്ത് ചിന്തയാണ് ഉള്ളതെന്നറിയില്ല. എങ്കിൽ അവനെ പര്യടനത്തിന് കൊണ്ടുപോകരുത്. കൊണ്ടുപോകാതിരിക്കുക, അല്ലെങ്കിൽ ഇങ്ങനെ പുറത്തിരുത്തുന്നില്‍ അർത്ഥമെന്താണെന്നും കാർത്തിക് ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!