ഏഷ്യാ കപ്പ്‌ റൈസിംഗ്‌ സ്റ്റാര്‍സ്‌ ആദ്യ സെമി ഫൈനലില്‍ ശ്രീലങ്ക എ ടീമിനോട്‌ എട്ട്‌ വിക്കറ്റിന്‌ പരാജയപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 317 റണ്‍സെടുത്തു.ശ്രീലങ്ക രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 41.3 ഓവറില്‍ 318 റണ്‍സെടുത്ത്‌ ഫൈനലിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു.

ദോഹ: ഏഷ്യാ കപ്പ്‌ റൈസിംഗ്‌ സ്റ്റാര്‍സ്‌ ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ ഇന്ത്യ എ ടീം പുറത്ത്‌. ആദ്യ സെമി ഫൈനലില്‍ ശ്രീലങ്ക എ ടീമിനോട്‌ എട്ട്‌ വിക്കറ്റിന്‌ പരാജയപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 317 റണ്‍സെടുത്തു. ശ്രീലങ്ക രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 41.3 ഓവറില്‍ 318 റണ്‍സെടുത്ത്‌ ഫൈനലിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു.

ഓപണര്‍മാരായ സിനേത്‌ ജയവര്‍ധനെ (70 പന്തില്‍ 105), ലസിത്‌ ക്രൂസ്‌പുള്ളെ (107 പന്തില്‍ 116) എന്നിവര്‍ ലങ്കക്ക്‌ അനായാസ ചേസിംഗ്‌ ഒരുക്കി. നിഷാന്‍ മദുഷ്‌ക (58 നോട്ടൗട്ട്‌), ക്യാപ്‌റ്റന്‍ പവന്‍ രത്‌നായകെ (31 നോട്ടൗട്ട്‌) ലങ്കയെ ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ പൂര്‍ണമായും പരാജയപ്പെട്ടപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ സെമിയില്‍ മികച്ചു നിന്നു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക്‌ വലിയ ഇന്നിംഗ്‌സുകള്‍ നിഷേധിക്കുവാന്‍ പന്തെടുത്ത ഏഴ്‌ ലങ്കന്‍ ബൗളര്‍മാര്‍ക്കും സാധിച്ചു. രവീന്ദു ഫെര്‍നാണ്ടോയും ജനിത്‌ ലിയാന്‍ഗെയും നിപുന്‍ ധനഞ്‌ജയയും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഗരുക സങ്കേത്‌, ലാഹിരു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. വനുജ സഹനും വിജയകാന്തും വിക്കറ്റ്‌ വീഴ്‌ത്തിയില്ലെങ്കി്‌ലും റണ്‍സ്‌ നിയന്ത്രിക്കുന്നതില്‍ വിജയിച്ചു.

കഴിഞ്ഞ ദിവസം യു എ ഇക്കെതിരെ റെക്കോര്‍ഡ്‌ ബാറ്റിംഗ്‌ പ്രകടനം പുറത്തെടുത്ത വൈഭവ്‌ സൂര്യവംശി ലങ്കക്കെതിരെയും വെടിക്കെട്ട്‌ നടത്തി. 27 പന്തുകളില്‍ 40 റണ്‍സെടുത്ത വൈഭവ്‌ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുകളും നേടി. അഭിഷേക്‌ ശര്‍മ (78) യാണ്‌ ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. ക്യാപ്‌റ്റന്‍ തിലക്‌ വര്‍മ (53), കുമാര്‍ കുശാഗ്ര (21), റിങ്കു സിംഗ്‌ (12), ഷഹബാസ്‌ അഹമ്മദ്‌ (54 നോട്ടൗട്ട്‌), സൂര്യാംഷ്‌ ഷെഡ്‌ഗെ (10), തനുഷ്‌ കോട്ടിയാന്‍ (28), ഹര്‍ഷിത്‌ റാണ (0), ഹര്‍ഷ്‌ ദുബെ (8 നോട്ടൗട്ട്‌) എന്നിങ്ങനെയാണ്‌ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ സ്‌കോറുകള്‍.

ഓപ്പണിംഗ്‌ വിക്കറ്റില്‍ 129 പന്തില്‍ നിന്ന്‌ 174 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ലസിത്‌-ജയവര്‍ധനെ സഖ്യമാണ്‌ ഇന്ത്യയുടെ സാധ്യത അടച്ചത്‌. തനുഷ്‌ കോടിയാന്‍ ആദ്യ പന്തില്‍ സിനേത്‌ ജയവര്‍ധനെയുടെ ക്യാച്ച്‌ വിട്ടു കളഞ്ഞതും ലങ്കയെ തുണച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP