'ചരിത്രം നിങ്ങളോട്ട് കൂടുതൽ നീതി പുലർത്തുമെന്ന് എനിക്കുറപ്പുണ്ട്'; പടിയിറങ്ങിയ അഗാർക്കറുടെ സംഭാവനകളെ വാഴ്ത്തി ഗംഭീര്‍

Published : Oct 07, 2026, 05:30 PM IST
Gautam Gambhir-Ajit Agarkar

Synopsis

ബിസിസിഐ സ്വന്തമാക്കിയ ആ മൂന്ന് ഐസിസി കിരീടങ്ങള്‍ താങ്കളുടെ കൃത്യമായ തീരുമാനങ്ങൾക്കുള്ള തെളിവാണ്. എപ്പോഴും 'ടീം ആദ്യം, ടീം മുന്നിൽ' എന്ന നിലപാടായിരുന്നു താങ്കളുടേത്.

റാഞ്ചി: ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് കാലാവധി പൂർത്തിയാക്കി പടിയിറങ്ങിയ മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ. വിമർശനങ്ങൾ നേരിട്ടപ്പോഴും ടീമിന്‍റെ നന്മയ്ക്ക് മാത്രം മുൻഗണന നൽകിയ അഗാർക്കറോട് വരുംകാല ചരിത്രം കൂടുതൽ നീതി പുലർത്തുമെന്ന് ഗംഭീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

പ്രിയപ്പെട്ട അജിത് ഭായ്, താങ്കളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയൊരു ബഹുമാനമായി കരുതുന്നു. ബിസിസിഐ സ്വന്തമാക്കിയ ആ മൂന്ന് ഐസിസി കിരീടങ്ങള്‍ താങ്കളുടെ കൃത്യമായ തീരുമാനങ്ങൾക്കുള്ള തെളിവാണ്. എപ്പോഴും 'ടീം ആദ്യം, ടീം മുന്നിൽ' എന്ന നിലപാടായിരുന്നു താങ്കളുടേത്. വരുംകാല ചരിത്രം നിങ്ങളോട് കൂടുതൽ നീതി പുലർത്തുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി. ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു ഗംഭീറിന്‍റെ കുറിപ്പ്.

അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റി മേധാവിയായുള്ള കാലയളവ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നായിരുന്നു. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാര്‍ക്കര്‍ക്ക് കീഴിൽ ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുകയും, 2024 ടി20 ലോകക കപ്പ്, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി, 2026 ടി20 ലോകകപ്പ് എന്നിവ നേടുകയും ചെയ്തു. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും, കാലാവധിയുടെ അവസാന ഘട്ടങ്ങളിൽ കടുത്ത വിമർശനങ്ങളാണ് അഗാർക്കറിന് നേരിടേണ്ടി വന്നത്. രോഹിത് ശർമ്മ, വിരാട് കോലി എന്നിവരുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലും, ഏകദിന ടീമിൽ യുവതാരം യശസ്വി ജയ്‌സ്വാളിന് അവസരം നൽകാനായി രോഹിതിനെ മാറ്റാൻ ശ്രമിച്ചുവെന്ന വാർത്തകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഈ വിഷയത്തിൽ ബിസിസിഐയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അഗാർക്കർ സ്ഥാനം ഒഴിയാൻ ഇടയാക്കിയതെന്നാണ് സൂചനകൾ. അഗാർക്കറുടെ പടിയിറക്കത്തിന് ശേഷം മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ താൽക്കാലിക സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേറ്റിരുന്നു. അഗാർക്കർക്ക് പകരക്കാരനായുള്ള പുതിയ സെലക്ടർക്കായുള്ള അപേക്ഷകൾ ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രേമാനന്ദ് മഹാരാജിന്‍റെ ആശ്രമ സന്ദർശനത്തിന് 5 കോടി രൂപ വാങ്ങിയെന്ന ആരോപണം തള്ളി വിരാട് കോലി
രഞ്ജി ട്രോഫി: സഞ്ജു ഇല്ല, ജാര്‍ഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും; കരുത്തുറ്റ ടീമുമായി കേരളം