
ന്യൂയോർക്ക്: ഇൻസ്റ്റഗ്രാമിൽ ലോകത്തേറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് പോർച്ചുഗൽ ഫുട്ബോൾ ടീം നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 31 കോടിയോളം പേരാണ് ഇൻസ്റ്റഗ്രാമിൽ റോണെോയെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ റോണോ ഇടുന്ന ഓരോ പ്രമോഷണൽ പോസ്റ്റിനും താരത്തിന്റെ പോക്കറ്റിലെത്തുന്നതും കോടികളാണ്.
ഒന്നും രണ്ടുമല്ല 11 കോടിയിൽ പരം രൂപ($1,604,000)യാണ് ഓരോ പ്രമോഷണൽ ഇൻസ്റ്റഗ്രാം പോസ്റ്റിനും റൊണാൾഡോ സ്വന്തമാക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മാനേജ്മെന്റ് സ്ഥാപനമായ ഹൂപ്പർ എച്ച് ക്യു റിപ്പോർട്ടിൽ പറയുന്നു.
സെലിബ്രിറ്റികളിൽ ഇൻസ്റ്റഗ്രാം വരുമാനത്തിൽ മുന്നിലുള്ളതും റൊണാൾഡോ ആണ്. ഇന്ത്യൻ നായകൻ വിരാട് കോലി പട്ടികയിൽ 19-ാമതായി ഇടം നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 13.2 കോടി പേർ പിന്തുരുന്ന കോലിയുടെ ഓരോ പ്രമോഷണൽ ഇൻസ്റ്റ പോസ്റ്റിനും കൈയിലെത്തുക അഞ്ച് കോടി രൂപയാണ്.
27-ാം സ്ഥാനത്തുള്ള ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഇൻസ്റ്റഗ്രാമിൽ ആറരക്കോടി ഫോളോവേഴ്സുള്ള പ്രിയങ്കയുടെ ഓരോ പോസ്റ്റിനും മൂന്ന് കോടി രൂപ വീതം ലഭിക്കും. വിവിധ മേകലകളിൽ നിന്നുള്ള 395 പേരുടെ പട്ടികയാണ് ഹൂപ്പർ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റസ്ലിംഗ് താരവും നടനുമായ റോക്ക് എന്നറിയപ്പെടുന്ന ഡ്വയിനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൊണാൾഡോ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!