ശ്രീലങ്കയിൽ ക്വാറന്റീൻ പൂർത്തിയാക്കി, സ്വിമ്മിം​ഗ് പൂളിലിറങ്ങി ഇന്ത്യൻ താരങ്ങൾ

By Gopalakrishnan CFirst Published Jul 1, 2021, 11:11 PM IST
Highlights

കളിക്കാരെല്ലാം ഒരുമിച്ച് സ്വിമ്മിം​ഗ് പൂളിൽ നിൽക്കുന്ന ചിത്രങ്ങൾ ബിസിസിഐ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണെയും ചിത്രത്തിൽ കാണാം.

കൊളംബോ: ഏകദിന, ടി20 പരമ്പരകൾക്കായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കി. കൊളംബോയിലെ ഹോട്ടലിൽ ക്വാറന്റീനിലിരുന്ന കളിക്കാർ ഇന്നാദ്യമായി ഒത്തൊരുമിച്ചശേഷം സ്വിമ്മിം​ഗ് പൂളിലിറങ്ങി ശരീരവും മനസും തണുപ്പിച്ചു.

The joy of getting out of quarantine 😀

All smiles ☺️ ☺️

Fun video coming up soon on https://t.co/uKFHYe2Bag 🎥 💙 pic.twitter.com/tKYJt7xdqr

— BCCI (@BCCI)

കളിക്കാരെല്ലാം ഒരുമിച്ച് സ്വിമ്മിം​ഗ് പൂളിൽ നിൽക്കുന്ന ചിത്രങ്ങൾ ബിസിസിഐ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണെയും ചിത്രത്തിൽ കാണാം. ഇന്ത്യയുടെ സീനിയർ താരങ്ങൾ ഇം​ഗ്ലണ്ട് പര്യടനത്തിലായതിനാൽ ജൂനി.ർ താരങ്ങളാണ് ഇന്ത്യൻ ടീമിലധികവും.

🏊 🌧 🇮🇳 pic.twitter.com/w4BhzzZr3p

— Yuzvendra Chahal (@yuzi_chahal)

ഓപ്പണർ ശിഖർ ധവാനാണ് ടീമിന്റെ നായകൻ. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഈ മാസം 13 മുതൽ തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങഴളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. മുൻ അണ്ടർ 19 ടീം പരിശീലകനായ രാഹുൽ‌ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.

Chilling by the pool, with them boys! 🍹😎 pic.twitter.com/hWjwHDKJw9

— Surya Kumar Yadav (@surya_14kumar)
click me!