ഐപിഎൽ ചിയർ ലീഡർമാരുടെ പ്രതിഫലം, ഓരോ ഫ്രാഞ്ചൈസിയും നൽകുന്ന തുക; കൂടുതൽ നല്‍കുന്ന ടീം

Published : Mar 26, 2026, 04:42 PM IST
IPL most prettiest cheer leaders

Synopsis

ഐപിഎല്‍ ടീമുകളില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് തങ്ങളുടെ ചിയർ ലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്.

മുംബൈ: ഐപിഎല്ലിൽ ആവേശപ്പോരാട്ടങ്ങളുടെ മറ്റൊരു സീസണ് തുടക്കമാകുമ്പോള്‍ കോടികളുടെ പ്രതിഫലം വാങ്ങുന്ന താരങ്ങൾക്കൊപ്പം തന്നെ സ്റ്റേഡിയത്തിലെ ഗ്ലാമർ സാന്നിധ്യമാണ് ചിയർ ലീഡർമാരും. സിക്സറുകൾക്കും ഫോറുകൾക്കും വിക്കറ്റുകള്‍ക്കുമെല്ലാം സ്റ്റേഡിയത്തില്‍ ആവേശം നിറക്കുന്ന ഈ നർത്തകർക്ക് ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലമെത്രെയെന്ന് അറിയാൻ ആരാധകരില്‍ പലര്‍ക്കും ആകാംക്ഷയുണ്ടാകും. എന്നാല്‍ ചിയര്‍ ലീഡര്‍മാര്‍ക്ക് നിശ്ചിത പ്രതിഫലമല്ല ഐപിഎല്ലില്‍ എന്നതാണ് കൗതുകരമായ കാര്യം. ഓരോ ഫ്രാഞ്ചൈസിക്കും അനുസരിച്ച് തുകയില്‍ വ്യത്യാസം വരും.

ഐപിഎല്‍ ടീമുകളില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് തങ്ങളുടെ ചിയർ ലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്. ഓരോ മത്സരത്തിനും ഏകദേശം 24,000 മുതൽ 25,000 രൂപ വരെയാണ് കെകെആർ ചിയര്‍ ലീഡര്‍മാര്‍ക്ക് നൽകുന്ന തുക. മുംബൈ ഇന്ത്യൻസ്, ആർസിബി ടീമുകള്‍ ഏകദേശം 20,000 രൂപയും ചെന്നൈ സൂപ്പർ കിങ്സ് ഏകദേശം 17,000 രൂപയും പഞ്ചാബ് കിങ്‌സ്, ഹൈദരാബാദ്, ഡൽഹി ടീമപകള്‍ 12,000 മുതൽ 15,000 രൂപ വരെയും പ്രതിഫലമായി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഫലത്തിന് പുറമെ മറ്റ് പല വഴിയിലൂടെയും ഇവർക്ക് വരുമാനം ലഭിക്കുന്നുണ്ട്. സ്വന്തം ടീം വിജയിക്കുകയാണെങ്കിൽ മിക്ക ഫ്രാഞ്ചൈസികളും 3,000 രൂപ അധിക ബോണസായി നൽകാറുണ്ട്. സ്‌പോൺസർമാരുടെ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്‍റുകൾ, പ്രൊമോഷണൽ ഫോട്ടോ ഷൂട്ടുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഓരോ സെഷനും 5,000 മുതൽ 12,000 രൂപ വരെയും ഇവര്‍ക്ക് ലഭിക്കും. വിദേശത്തുനിന്നും മറ്റും എത്തുന്ന ഇവർക്ക് വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും ഭക്ഷണവും ഫ്രാഞ്ചൈസികൾ തന്നെയാണ് ഒരുക്കുന്നത്. കോടികൾ മറിയുന്ന ഐപിഎല്ലിൽ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും, കഠിനമായ പരിശീലനവും തുടർച്ചയായ യാത്രകളും ആവശ്യമായ ഒരു പ്രൊഫഷനാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഒരൊറ്റ സീസണ്‍, എറിഞ്ഞ് നേടിയത് ഐപിഎല്ലിലെ ആദ്യ അഞ്ച് വിക്കറ്റ്, പ‍ര്‍പ്പിള്‍ ക്യാപ്!
ഐപിഎല്‍ 2026: ഓള്‍ റൗണ്ടര്‍മാരെ വേണ്ട! ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിന് അനിവാര്യമാണോ?