
പന്തെടുത്തത് ഒരേയൊരു ഐപിഎല്‍ സീസണില്‍ മാത്രം. 11 മത്സരങ്ങള്‍ക്കൊണ്ട് പർപ്പിള്‍ ക്യാപ് എറിഞ്ഞ് സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം. ഇരുവശങ്ങളിലേക്കും പന്ത് തിരിക്കുന്ന സ്വിങ് മാന്ത്രികൻ.
മുൻ പാക്കിസ്ഥാൻ താരം സൊഹൈല്‍ തൻവിര്‍. ഷെയിൻ വോണിന്റെ കിരീടസംഘത്തിലെ പ്രധാനിയായിരുന്നു ഇടം കയ്യൻ പേസര്‍. ഐപിഎല്ലിലെ 24-ാം മത്സരത്തിലായിരുന്നു തൻവീറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിങ്സ്.
പാര്‍ഥിവ് പട്ടേല്‍, സ്റ്റീഫൻ ഫ്ലെമിങ്, വിദ്യുത് ശിവരാമകൃഷ്ണൻ, ആല്‍ബി മോര്‍ക്കല്‍, മുത്തയ്യ മുരളീധരൻ, മക്കായ എൻടിനി എന്നിങ്ങനെ ആറ് ചെന്നൈ ബാറ്റര്‍മാരെയാണ് തൻവീര്‍ അന്ന് മടക്കിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു പ്രകടനം. സിഎസ്കെ 109ന് ഓള്‍ ഔട്ടുമായി. രാജസ്ഥാന് എട്ട് വിക്കറ്റ് ജയം.
22 വിക്കറ്റുകളുമായാണ് സീസണില്‍ തൻവീര്‍ പര്‍പ്പിള്‍ ക്യാപ് നേടിയത്. കേവലം 6.46 ആയിരുന്നു തൻവീറിന്റെ എക്കണോമി. രണ്ടാമതെത്തിയ ബൗളര്‍ക്ക് 15 അവസരങ്ങള്‍ ലഭിച്ചിട്ടും അടുത്തെത്താൻപോലും സാധിച്ചില്ല. 19 വിക്കറ്റുമായി ഷെയിൻ വോണായിരുന്നു തൻവീറിന്റെ പിന്നില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!