വിരാട് കോലിയുടെ 'കൈയബദ്ധത്തിൽ' ലോട്ടറി അടിച്ച് അവനീത് കൗറിന്, ബ്രാന്‍ഡ് മൂല്യം കുതിച്ചുയര്‍ന്നു

Published : May 06, 2025, 05:52 PM ISTUpdated : May 06, 2025, 06:02 PM IST
വിരാട് കോലിയുടെ 'കൈയബദ്ധത്തിൽ'  ലോട്ടറി അടിച്ച് അവനീത് കൗറിന്, ബ്രാന്‍ഡ് മൂല്യം കുതിച്ചുയര്‍ന്നു

Synopsis

മൂന്ന് കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അവനീതിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന് രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സിനെയാണ് അധികമായി ലഭിച്ചത്.

മുംബൈ: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ വിരാട് കോലിയുടെ കൈയബദ്ധം കരിയറില്‍ പുതുജീവന്‍ സമ്മാനിച്ചിരിക്കുകയാണ് ബോളിവുഡ് താരം അവനീത് കൗറിന്. ഇൻസ്റ്റഗ്രാമില്‍ അവനീതിന്‍റെ ചിത്രം വിരാട് കോലി അബദ്ധത്തില്‍ ലൈക് ചെയ്തതോടെയാണ് താരത്തിന് സോഷ്യല്‍ മീഡിയയിലും കരിയറിലും വലിയ നേട്ടമുണ്ടായത്. പിന്നീട് അല്‍ഗോരിതത്തെ കുറ്റം പറഞ്ഞ് കോലി രക്ഷപ്പെട്ടെങ്കിലും അതുവരെ അറിയാതിരുന്നവര്‍ പോലും ആരാണ് അവനീത് കൗറെന്ന് സമൂഹമാധ്യങ്ങളില്‍ തെരയാന്‍ തുടങ്ങി.

സമൂഹാമാധ്യമങ്ങളില്‍ ട്രോളായും മീമായും അവനീത് കൗര്‍ നിറഞ്ഞു. ചിലര്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയെപോലും ട്രോളുകളില്‍ ടാഗ് ചെയ്തു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു.

ഇതോടെ മൂന്ന് കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അവനീതിന്‍റെ ഇന്‍സ്റ്റഗ്രാം പേജിന് രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സിനെയാണ് അധികമായി ലഭിച്ചത്. ഇതിന് പുറമെ 21കാരിയായ യുവ മോഡല്‍ 12 ഓളം പുതിയ ബ്രാന്‍ഡുകളുമായി പരസ്യ കരാറുകളിലെത്തുകയും ചെയ്തുവെന്ന് ഫിലിം ബീറ്റ് റിപ്പോര്‍ട്ട് ചെയ്തു. ബസ്ക്രാഫ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വിരാട് കോലിയുടെ കൈയബദ്ധത്തിനുശേഷം നവനീതിന്‍റെ ബ്രാന്‍ഡ് മൂല്യം 30 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിരാട് കോലിയുടെ ലൈക്ക് വരുന്നതുവരെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ബ്രാന്‍ഡ് പ്രമോഷന് 2 ലക്ഷം രൂപയായിരുന്നു നവനീത് വാങ്ങിയിരുന്നതെങ്കില്‍ വിവാദങ്ങള്‍ക്ക് ശേഷം ഇത് 2.6 ലക്ഷം രൂപയായി. രാജ്യാന്തര സിനിമയായ ലവ് വിയറ്റ്നാമാണ് അവനീതിന്‍റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അവനീത് കൗറിന്‍റെ ഫോട്ടോ ലൈക് ചെയ്തത് വിവാദമായപ്പോള്‍ തന്‍റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ, ഇന്‍സ്റ്റഗ്രാമിന്‍റെ ഓട്ടോ ലൈക് അൽഗോരിതം തെറ്റായി തന്‍റെ ലൈക് രജിസ്റ്റർ ചെയ്തിരിക്കാമെന്ന് തോന്നുന്നു... അതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യവുമില്ലായിരുന്നു എന്നായിരുന്നു വിരാട് കോലിയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ