ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്ക് വീണ്ടും വില്ലനായി; അഫ്ഗാനെതിരായ ടി20 പരമ്പരയിൽ നിന്ന് വരുണ്‍ ചക്രവര്‍ത്തി പുറത്ത്

Published : Sep 14, 2026, 07:32 PM IST
Varun Chakaravarthy

Synopsis

പരിക്കിന്‍റെ കൃത്യമായ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം പരിക്കിന്‍റെ പിടിയിലാണ് വരുണ്‍ ചക്രവര്‍ത്തി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി പരിക്കിനെ തുടർന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഒന്നാം ടി20യിൽ നാല് ഓവർ എറിഞ്ഞതിന് ശേഷമാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം.

പരിക്കിന്‍റെ കൃത്യമായ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം പരിക്കിന്‍റെ പിടിയിലാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎൽല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കവെ കാലിന് പരിക്കേറ്റ വരുൺ, താൽക്കാലികമായി ഇടവേളയെടുക്കുകയും അയർലൻഡിനെതിരായ ടി20 പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.

തുടർന്ന് ബെംഗളൂരുവിലെ ബിസിസി.ഐ സെന്‍റർ ഓഫ് എക്സലൻസിൽ ചികിത്സകള്‍ക്ക് വിധേയനായ ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും, മൂന്നാം മത്സരത്തിന് ശേഷം ഹാംസ്ട്രിംഗ് പരിക്ക് കാരണം വീണ്ടും പുറത്താകുകയായിരുന്നു. ഓഗസ്റ്റിൽ നടന്ന തമിഴ്നാട് പ്രീമിയർ ലീഗില്‍ കളിച്ചാണ് താരം അഫ്ഗാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ടി20യിൽ നാലോവര്‍ പന്തെറിഞ്ഞ വരുണ്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ തനിക്ക് പരിക്കുള്ളതായി വരുൺ സൂചനയൊന്നും നൽകിയിരുന്നില്ല. കായികതാരങ്ങൾക്ക് പരിക്കുകൾ സ്വാഭാവികമാണ്. നമ്മൾ നമ്മുടെ പരമാവധി നൽകുന്നു എന്നതിന്‍റെ തെളിവാണത്. ചിലപ്പോൾ നമ്മൾ പരിധികൾ ലംഘിച്ച് പ്രയത്നിക്കുമ്പോൾ ശരീരം വഴങ്ങാതെ വരും. അത്തരം ഘട്ടങ്ങളിൽ ഒരു പടി പിന്നോട്ട് മാറി കൂടുതൽ കരുത്തോടെ തിരിച്ചുവരികയാണ് വേണ്ടത് എന്നായിരുന്നു പരിക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് വരുൺ മറുപടി നൽകിയത്. അതേസമയം, താരങ്ങൾ പരിക്കിൽ നിന്ന് മുക്തരായി തിരിച്ചെത്തിയ ഉടൻ വീണ്ടും പരിക്കേൽക്കുന്നത് ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിന്‍റെ മെഡിക്കൽ മാനേജ്‌മെന്‍റിനെതിരെ വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സച്ചിൻ, ദ്രാവിഡ്, ഗാംഗുലി എന്നിവരുടെ സേവനം ബിസിസിഐ പ്രയോജനപ്പെടുത്തണമെന്ന് സുനിൽ ഗവാസ്കർ
'എന്‍റെ ഭാര്യ പോലും ചോദിച്ചു, അവനെ എന്തിന് ഒഴിവാക്കിയെന്ന്', വൈഭവിനെ തഴഞ്ഞതിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്