
ചെന്നൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള പോര് മുറുകുകയാണ്. ഇതിനിടയില്‍ തന്‍റെ പേര് സ്വയം പ്രഖ്യാപിച്ചിരിക്കുന്നു പേസര്‍ ഉമേഷ് യാദവ്. ഇന്ത്യന്‍ ടീമിലെ നാലാം പേസര്‍ സ്ഥാനം തനിക്കാണെന്ന് ഉമേഷ് അവകാശപ്പെട്ടു.
'ഐ പി എല്ലിനെ ഒരു പ്ലാറ്റ്‌ഫോമായി പരിഗണിച്ചാല്‍ എനിക്ക് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനാകും. ടീം തിരയുന്ന നാലാം നമ്പര്‍ പേസര്‍ താനാണ്. ആ സ്ഥാനത്തിന് താന്‍ ഉചിതനാണ് എന്നാണ് വിശ്വാസം. സീനിയര്‍ ബൗളര്‍മാര്‍ക്ക് പകരക്കാരനാകാന്‍ കഴിയുന്ന പ്രകടനം ജൂനിയര്‍ താരങ്ങള്‍ ആരെങ്കിലും കാഴ്‌ചവെച്ചിട്ടുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും' ഉമേഷ് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് പറഞ്ഞു.
ഏകദിനത്തില്‍ 75 മത്സരങ്ങളില്‍ 106 വിക്കറ്റുകളാണ് ഉമേഷിന്‍റെ സമ്പാദ്യം. 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. ജസ്‌പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ശക്തമായ ബൗളിംഗ് ലൈനപ്പാണ് ലോകകപ്പ് ടീം സെലക്‌ഷനില്‍ ഉമേഷിന് മുന്നിലുള്ള വെല്ലുവിളി. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമാണ് ഉമേഷ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!