
മാഞ്ചസ്റ്റര്‍: മോശം ഫോമിലുള്ള വിരാട് കോലിയെ ഫോം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായി സുനില്‍ ഗവാസ്കര്‍. മൂന്ന് ഫോര്‍മാറ്റിലും കോലി നേരിടുന്ന പ്രശ്നമെന്താണെന്നതിനെക്കുറിച്ച് തനിക്ക് ഏകദേശ ധാരണയുണ്ടെന്നും താന്‍ നല്‍കുന്ന ഉപദേശങ്ങള്‍ കോലിയെ പഴയ ഫോമിലെത്താന്‍ സഹായിച്ചേക്കുമെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
കോലിക്കൊപ്പം എനിക്ക് ആകെ വേണ്ടത് 20 മിനിറ്റാണ്. ആ സമത്തിനുള്ളില്‍ കോലി നേരിടുന്ന യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് എനിക്ക് മനസിലാക്കാനും തിരുത്താനും എനിക്കാവും. ഓഫ് സ്റ്റംപിന് പുറത്തേക്കുപോകുന്ന പന്തുകളില്‍ ബാറ്റുവെക്കുന്നതും ക്രീസിലെത്തുമ്പോഴെല്ലാം വമ്പന്‍ സ്കോറുകള്‍ നേടണമെന്ന ആകാംക്ഷയുമാണ് കോലിയുടെ ഇപ്പോഴത്ത പ്രശ്നം. അതുകൊണ്ടുതന്നെ കോലിക്കൊപ്പം ഒരു 20 മിനിറ്റ് ചെലവഴിക്കാന്‍ തനിക്കായാല്‍ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാക്കി കൊടുക്കാനും അത് മറികടക്കാന്‍ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനുമാവും. അത് ഒരുപക്ഷെ അദ്ദേഹത്തെ സഹായിച്ചേക്കാം. ഓഫ് സ്റ്റംപ് ലൈനില്‍ പുറത്തേക്ക് പോകുന്ന പന്തുകളാണ് കോലിയെ കുഴക്കുന്നത്. കരിയറില്‍ ഓപ്പണറായിരുന്ന തനിക്ക് ഓഫ് സ്റ്റംപ് ലൈനില്‍ വരുന്ന പന്തുകളില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും അത് മറികടക്കാന്‍ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചും ധാരണയുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.
'ഞാനായിരുന്നെങ്കില്‍', അഞ്ച് ബൗണ്ടറിക്കുശേഷം പന്ത് സിംഗിളെടുത്തതിനെക്കുറിച്ച് സെവാഗ്
ഒരു 20 മിനിറ്റ് കിട്ടിയാല്‍ എനിക്ക് അദ്ദേഹത്തോട് പറയാനാവും. കാരണം ഒരേ പിഴവുകളാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. അതിനൊപ്പം ഓരോ പന്തിലും വലിയ സ്കോര്‍ നേടണമെന്ന ആകാക്ഷയോടെയാണ് അദ്ദേഹം കളിക്കുന്നത്. അതുകൊണ്ടുതന്നെ കളിക്കാതെ വിടുമായിരുന്ന പന്തുകള്‍ പോലും അദ്ദേഹം കളിക്കാന്‍ ശ്രമിക്കുന്നു. ഈ പരമ്പരയില്‍ അദ്ദേഹം പുറത്തായതെല്ലാം മികച്ച പന്തുകളിലായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇപ്പോള്‍ നല്‍കിയ വിശ്രമം കോലിക്ക് ഗുണകരമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഇന്ത്യക്കായി 70 സെഞ്ചുറികള്‍ നേടിയിട്ടുള്ള കളിക്കാരനെന്ന നിലയില്‍ അദ്ദേഹം കുറച്ചു കളികളില്‍ തിളങ്ങിയില്ലെങ്കിലും പിടിച്ചു നില്‍ക്കാം. കാരണം എല്ലാ ഫോര്‍മാറ്റിലും എല്ലാ സാഹചര്യങ്ങളിലും റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവിനായി കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്
കാരണം 32-33 വയസായ കളിക്കാരന്‍റെ കാര്യത്തില്‍ ധൃതി കൂട്ടിയാല്‍ അദ്ദേഹം അവസാനം ടീമില്‍ നിന്ന് പുറത്താവും. അതുകൊണ്ടുതന്നെ കോലിയുടെ കാര്യത്തില്‍ ആരാധകര്‍ അല്‍പം കൂടി ക്ഷമിക്കണം. കാരണം മഹാന്‍മാരായ കളിക്കാര്‍ കുറച്ചു മത്സരങ്ങളില്‍ പരാജയപ്പെടുന്നത് സ്വാഭാവികമാണെന്നും ഗവാസ്കര്‍ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ 70 സെഞ്ചുറികളുള്ള കോലി 2019 നവംബറിലാണ് അവസാന രാജ്യാന്തര സെഞ്ചുറി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!